കോട്ടയം: മേവെള്ളൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. കോട്ടയം മേവെള്ളൂർ സ്വദേശികളായ ദമ്പതികളെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
49ഉം 46 ഉം വയസുള്ള ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയായ മകളെ കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുമ്പയം സ്വദേശിയായ ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. ഇയാളും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു.
പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിലുണ്ടായ മനോവിഷമമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന