gnn24x7

ജസ്പ്രീത് ബുംറക്ക് പോളി ഉമ്രിഗർ പുരസ്കാരം

0
283
gnn24x7

മുംബൈ: BCCIയുടെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ പുരസ്കാരം ജസ്പ്രീത് ബുംറയ്ക്ക്.പൂനം യാദവിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം. 2018-19ലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ബിസിസിഐ വാർഷിക പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ ഞായറാഴ്ച വിതരണം ചെയ്യും.

ഏകദിന ക്രിക്കറ്റിൽ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ 2018ലാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്.മറ്റ് പുരസ്കാരങ്ങള്‍ ചുവടെ:

കേണൽ സികെ നായിഡു ലൈഫ് അച്ചീവ്മെന്‍റ് അവാര്‍ഡ്‌ : കെ ശ്രീകാന്ത്

BCCI ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് : അഞ്ജും ചോപ്ര

BCCI സ്പെഷ്യല്‍ അവാര്‍ഡ്‌ : ദിലീപ് ജോഷിദിലീപ് സർദേസായ് അവാർഡ് (ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ റൺസ്): ചേതേശ്വർ പൂജാരദിലീപ് സർദേസായ് അവാർഡ് (ടെസ്റ്റുകളിൽ ഏറ്റവും ഉയർന്ന വിക്കറ്റ്): ജസ്പ്രീത് ബുംറ

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരം : സ്മൃതി മന്ദന

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വനിതാ താരം: ജുലാൻ ഗോസ്വാമി പോളി ഉമ്രിഗർ പുരസ്കാരം : ജസ്പ്രീത് ബുംറ

മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരം (വനിതകൾ): പൂനം യാദവ്മികച്ച അന്താരാഷ്ട്ര (അരങ്ങേറ്റം) (പുരുഷന്മാർ): മയങ്ക് അഗർവാൾമികച്ച അന്താരാഷ്ട്ര (അരങ്ങേറ്റം) (വനിതകൾ): ഷഫാലി വർമ്മ

രഞ്ജി ട്രോഫിയിലെ മികച്ച ഓള്‍ റൗണ്ടര്‍‌ക്കുള്ള ലാല അമർ‌നാഥ് അവാർഡ് : ശിവം ദുബെ (മുംബൈ)Domestic Limited Overs competition മത്സരത്തിലെ ഓള്‍ റൗണ്ടര്‍‌ക്കുള്ള ലാല അമർ‌നാഥ് അവാർഡ്: നിതീഷ് റാണ (ഡല്‍ഹി)

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയയാൾക്കുള്ള മാധവറാവു സിന്ധ്യ അവാർഡ്: മിലിന്ദ് കുമാർ (സിക്കിം)രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മാധവറാവു സിന്ധ്യ അവാർഡ്: അശുതോഷ് അമൻ (ബീഹാർ)

സി കെ നായിഡു ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ എം‌എ ചിദംബരം ട്രോഫി: മനൻ ഹിംഗ്രാജിയ (ഗുജറാത്ത്)

സി കെ നായിഡു ട്രോഫിയില്‍ ഏറ്റവും ഉയർന്ന വിക്കറ്റ് നേടിയയാൾക്കുള്ള എം‌എ ചിദംബരം ട്രോഫി: സിഡക് സിംഗ് (പോണ്ടിച്ചേരി)

കൂച്ച് ബെഹാർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ എം‌എ ചിദംബരം ട്രോഫി: വത്സൽ ഗോവിന്ദ് (കേരളം).

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here