Categories: Movies

നീണ്ട ഇടവേളയ്ക്ക് ശേഷം നായികയായി നവ്യ നായർ; ‘ഒരുത്തീ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഏറെ കാലത്തിന് ശേഷം നടി നവ്യ നായര്‍ സിനിമയില്‍ സജീവമാവുകയാണ്. നവ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും കൂടി പുറത്ത് വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘ഒരുതീ എന്നാണ് ചിത്രത്തിന്റെ പേര്. പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം സംവിധാകനും നവ്യ നായര്‍ക്കും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍.

മഞ്ജു വാര്യരും നവ്യയ്ക്കും ടീമിനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ ഒരു ഫീച്ചര്‍ ഫിലിമിന്റെ ഭാഗമാവുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു. ശക്തമായൊരു സ്ത്രീ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്.

നേരത്തെ തീ എന്നാണ് സിനിമയ്ക്ക് പേരിട്ടതെന്നായിരുന്നു പറഞ്ഞത്. ടൈറ്റില്‍ പോസ്റ്ററില്‍ ഒരുത്തി എന്ന വാക്കിനെ ഒരുതീ എന്നാണെഴുതിയിരിക്കുന്നത്. മാത്രമല്ല നവ്യയുടെ ചിത്രത്തിന് മുകളില്‍ മുഴുവന്‍ തീ ആളി പടരുന്നതുമാണ് തീം. താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന പാവപ്പെട്ട ഒരു വീട്ടമ്മയുടെ കഥയാണ് ഇതിവൃത്തം.

നായികാ പ്രധാന്യമുള്ള സിനിമയായിരിക്കുമിത്. വികെ പ്രകാശ് ആണ് സംവിധാനം. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മഞ്ജു വാര്യരുടെ തിരിച്ച്് വരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്നും നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് ഇത്രയും നാള്‍ കാത്തിരുന്നതെന്നും അതാണ് ഇത്രയും കാലതാമസമെടുത്തത്. സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് അടുത്തിടെ നവ്യ പറഞ്ഞതിങ്ങനെയാണ്.

Read more at: https://malayalam.filmibeat.com/news/navya-nair-s-upcoming-movie-named-oruthee-058703.html

Newsdesk

Recent Posts

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

20 mins ago

ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം; സർവീസുകൾ പരിമിതപ്പെടുത്തി

ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…

2 hours ago

‘Be Emergency Ready’: അടിയന്തര സാഹചര്യം വന്നാൽ എന്തുചെയ്യണം? വീടുകളിൽ നിർബന്ധമായും കരുതേണ്ടതെന്തെല്ലാം?

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…

11 hours ago

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

22 hours ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

23 hours ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

1 day ago