മുംബൈ: ബോളിവുഡ് സംവിധായിക അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് പങ്ക. നടി കങ്കണ റണൗത്ത് നായികയാകുന്ന ചിത്രം ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ടായിരുന്നു. പങ്ക ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ കങ്കണ സി.എ.എയെ അനുകൂലിച്ചു കൊണ്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ
വിമര്‍ശിച്ചു കൊണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് ബോളിവുഡില്‍ വലിയ ചര്‍ച്ചയുമായിരുന്നു.
എന്നാലിപ്പോള്‍ താന്‍ അഭിനേതാക്കളെ അവരുടെ വ്യക്തിപരമായ നിലപാടു നോക്കിയല്ല കാസ്റ്റ് ചെയ്യാറെന്നും അവരുടെ കഴിവിനാണ് എപ്പോഴും പ്രാമുഖ്യം എന്നും വ്യക്തമാക്കിയിരിക്കുകയാണ് അശ്വിനി.
‘കാസ്റ്റിംഗിന്റെ കാര്യത്തില്‍ ഞാന്‍ ഓരോരുത്തരുടെയും അഭിനയിക്കാനുള്ള കഴിവിനാണ് പ്രാമുഖ്യം കൊടുക്കാറ്. കങ്കണയും സ്വരയും റിച്ച ചന്ദയുമെല്ലാം അസാമാന്യ അഭിനേതാക്കളാണ്. ഒരു സംവിധായിക എന്ന നിലയില്‍ ഞാന്‍ അവരില്‍ കഥാപാത്രത്തെ കാണുന്നു. ഇവരുടെ രാഷ്ട്രീയ നിലപാട് എന്താണ് എന്നതിനെക്കാള്‍ ഞാന്‍ അതിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഓഫ് സ്രകീനില്‍ അവരെങ്ങനെയാണ് എന്ന് ആലോചിച്ചിരുന്നാല്‍ ആ കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ അവരുടെ മികച്ച പ്രകടനം പുറത്തെത്തിക്കാനോ സാധിക്കില്ല,’ അശ്വിനി തിവാരി ഐ.എ.എന്‍.എസിനോട് പറഞ്ഞു.
ഒപ്പം എല്ലാ വ്യക്തികള്‍ക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടെന്നും ഇവയ്‌ക്കെല്ലാം ഒരുമിച്ച് നിലനില്‍ക്കാന്‍ പറ്റുമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. കങ്കണയില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുള്ള സ്വര ഭാസ്‌കറായിരുന്നു അശ്വിനിയുടെ മുന്‍ചിത്രമായ നില്‍ ബട്ടേ സന്നറ്റയില്‍ നായികയായെത്തിയത്.
കങ്കണയ്‌ക്കൊപ്പം ജസ്സി ഗില്‍, നീന ഗുപ്ത, റിച്ച ചന്ദ എന്നിവരാണ് പങ്കയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…