gnn24x7

അഭിനേതാക്കളുടെ രാഷ്ട്രീയ നിലപാടു നോക്കിയല്ല എന്റെ സിനിമകളില്‍ കാസ്റ്റ് ചെയ്യാറുള്ളതെന്ന് അശ്വിനി തിവാരി

0
235
gnn24x7

മുംബൈ: ബോളിവുഡ് സംവിധായിക അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് പങ്ക. നടി കങ്കണ റണൗത്ത് നായികയാകുന്ന ചിത്രം ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ടായിരുന്നു. പങ്ക ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ കങ്കണ സി.എ.എയെ അനുകൂലിച്ചു കൊണ്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ
വിമര്‍ശിച്ചു കൊണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് ബോളിവുഡില്‍ വലിയ ചര്‍ച്ചയുമായിരുന്നു.

എന്നാലിപ്പോള്‍ താന്‍ അഭിനേതാക്കളെ അവരുടെ വ്യക്തിപരമായ നിലപാടു നോക്കിയല്ല കാസ്റ്റ് ചെയ്യാറെന്നും അവരുടെ കഴിവിനാണ് എപ്പോഴും പ്രാമുഖ്യം എന്നും വ്യക്തമാക്കിയിരിക്കുകയാണ് അശ്വിനി.

‘കാസ്റ്റിംഗിന്റെ കാര്യത്തില്‍ ഞാന്‍ ഓരോരുത്തരുടെയും അഭിനയിക്കാനുള്ള കഴിവിനാണ് പ്രാമുഖ്യം കൊടുക്കാറ്. കങ്കണയും സ്വരയും റിച്ച ചന്ദയുമെല്ലാം അസാമാന്യ അഭിനേതാക്കളാണ്. ഒരു സംവിധായിക എന്ന നിലയില്‍ ഞാന്‍ അവരില്‍ കഥാപാത്രത്തെ കാണുന്നു. ഇവരുടെ രാഷ്ട്രീയ നിലപാട് എന്താണ് എന്നതിനെക്കാള്‍ ഞാന്‍ അതിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഓഫ് സ്രകീനില്‍ അവരെങ്ങനെയാണ് എന്ന് ആലോചിച്ചിരുന്നാല്‍ ആ കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ അവരുടെ മികച്ച പ്രകടനം പുറത്തെത്തിക്കാനോ സാധിക്കില്ല,’ അശ്വിനി തിവാരി ഐ.എ.എന്‍.എസിനോട് പറഞ്ഞു.

ഒപ്പം എല്ലാ വ്യക്തികള്‍ക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടെന്നും ഇവയ്‌ക്കെല്ലാം ഒരുമിച്ച് നിലനില്‍ക്കാന്‍ പറ്റുമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. കങ്കണയില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുള്ള സ്വര ഭാസ്‌കറായിരുന്നു അശ്വിനിയുടെ മുന്‍ചിത്രമായ നില്‍ ബട്ടേ സന്നറ്റയില്‍ നായികയായെത്തിയത്.
കങ്കണയ്‌ക്കൊപ്പം ജസ്സി ഗില്‍, നീന ഗുപ്ത, റിച്ച ചന്ദ എന്നിവരാണ് പങ്കയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here