Movies

”പാതാളക്കരണ്ടി”

നടനും ഡബ്ബിംഗ്‌ ആർട്ടിസ്റ്റുമായ സുനിൽ പണിക്കർ നിർമ്മിക്കുന്ന ചിത്രമാണ് പാതാളക്കരണ്ടി. വിശ്വം ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഔട്ട് ഓഫ് ഫോക്കസ്, ഡോ. പേഷ്യൻ്റ്, അപ്പവും വീഞ്ഞും എന്നീ ചിത്രങ്ങൾക്കു ശേഷം
വിശ്വം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പാലക്കാടൻ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു തികഞ്ഞ കുടുംബകഥ ഏറെ രസാവഹമായി പറയുകയാണ് ഈ ചിത്രത്തിലൂടെ. മുഴുക്കുടിയനായ ഭർത്താവും രണ്ടു കൊച്ചു പെൺകുട്ടികളുമായി കഴിയുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. ഇവരുടെ വീടിൻ്റെ സമീപത്ത് കിണർ പണിയാനെത്തുന്ന നാലു പേർ. കിണർ പണിക്കിടയിൽ അരങ്ങേറുന്ന രസാകരമായ സംഭവളാണ് ഈ ചിത്രത്തിന്നാധാരം.


അഭിരാമിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിനോയ് നമ്പാലാ സുനിൽ പണിക്കർ ,ബേബി അൽ മിത്ര, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം മലയാളത്തിലെ ഒരു പ്രമുഖ നടനും പ്രധാന വേഷത്തിലെത്തുന്നു.

സംഗീതം. സുനിൽ കുമാർ പി.കെ.
സിനു സിദ്ധാർത്ഥാണ് ഛായാഗ്രാഹകൻ.
മേക്കപ്പ്.അനിൽ നേമം.
കോസ്റ്റ്യം -ഡിസൈൻ.- ഇന്ദ്രൻസ് ജയൻ.
പ്രൊഡക്ഷൻ കൺട്രോളർ.ഷാജഒലവക്കോട്.
ഒക്കടോബർ ഏഴിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു….

  • വാഴൂർ ജോസ്
Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

11 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

13 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

14 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

15 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

16 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago