Categories: Movies

ഫഹദ് ഫാസിൽ-നസ്രിയ ചിത്രം ട്രാൻസിൽ സൗബിൻ ഷാഹിർ പാടിയ ഗാനം പുറത്തിറങ്ങി

ഫെബ്രുവരി 20ന് തിയേറ്ററിലെത്താൻ തയാറെടുക്കുന്ന ഫഹദ് ഫാസിൽ-നസ്രിയ ചിത്രം ട്രാൻസിൽ സൗബിൻ ഷാഹിർ പാടിയ ഗാനം പുറത്തിറങ്ങി. ആദ്യമായാണ് സൗബിൻ ഷാഹിർ ഒരു സിനിമക്കായി പാടുന്നത്.  എന്നാലും മത്തായിച്ചാ… എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് ജാക്സൺ വിജയൻ. വിനായക് ശശികുമാർ, ബ്ലെയ്‌സി എന്നിവർ ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്.

അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാൻസ്’. ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. ‘ട്രാൻസി’ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് ‘ട്രാൻസി’ന് വേണ്ടിയാണ്.

സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന ‘ട്രാൻസി’ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.

സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ‘ട്രാൻസി’ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി ‘ട്രാൻസി’ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

3 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

19 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

21 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago