മുംബൈ: അടുത്തിടെ അന്തരിച്ച ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു…
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനോടുള്ള സ്‍നേഹത്തിന്‍റെയും ആദരവിന്‍റെയും സൂചനയായി എല്ലാവര്‍ക്കും സൗജന്യമായി ഈ ചിത്രം കാണുവാന്‍ അവസരമുണ്ടാകു൦. ജൂലൈ 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്.
സംവിധായകന്‍ മുകേഷ് ചാബ്രയുടെ ആദ്യ ചിത്രമാണ് ‘ദില്‍ ബേച്ചാരാ’. പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ പുതുമുഖം സഞ്ജനാ സന്കിയും സെയിഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.
മെയ് മാസത്തില്‍ ആയിരുന്നു ‘ദില്‍ ബേച്ചാരാ’ യുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് lock down മൂലം റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. സുശാന്തിന്‍റെ മരണത്തോടെ സൗജന്യ ഓണ്‍ലൈന്‍ റിലീസിന് നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…