കൊച്ചി: വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരിടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മണിച്ചിത്രത്താഴിലെ ഗംഗേ എന്ന വിളി ടീസറിലും ഉണ്ട്. ഇത്തവണ അത് പേടിക്ക് പകരം പൊട്ടിച്ചിരിയാണ് ഉണ്ടാക്കുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നത്. അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുല്‍ഖറിന്റെയും അടക്കമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ അണിയറയില്‍ മൂന്ന് ചിത്രങ്ങളാണ് പുരോഗമിക്കുന്നത്.
അതില്‍ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇതെങ്കിലും ആദ്യം തീയേറ്ററുകളിലെത്തുക അനൂപ് സത്യന്‍ ചിത്രമായിരിക്കും. കുറുപ്പ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…