Categories: Sports

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. 

പൂള്‍ എ യിലെ നിര്‍ണായക മത്സരത്തില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഗോവ ടൂര്‍ണമെന്‍റിലെ അവസാന എട്ട് ടീമുകളില്‍ ഇടം നേടിയത്. ഗോവയ്ക്ക് വേണ്ടി ഗീത റാത്തോഡ് പെനാല്‍റ്റി  കോര്‍ണറിലൂടെ വിജയഗോള്‍ നേടി. പൂള്‍ ജിയിലെ മത്സരത്തില്‍ പുതുച്ചേരിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബംഗളുരു ക്വാര്‍ട്ടറിലെത്തിയത്. ഒരു ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ബംഗളുരുവിന്‍റെ വിജയം. ബെംഗളുരു നിരയില്‍ സന്ധ്യ ഇരട്ടഗോള്‍ നേടി. അഞ്ജലി ധരംവീര്‍ ചൗഹാന്‍,സാന്ദ്ര എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. പുതുച്ചേരിക്കായി ശുഭശ്രീ, പ്രേമ എന്നിവര്‍ ഗോളുകള്‍ നേടി. 

പൂള്‍ സിയില്‍ നിന്നും ഒറ്റ മത്സരം പോലും കളിക്കാതെയാണ് ഗുജറാത്ത് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസും ജമ്മു ആന്‍ഡ് കശ്മീരും സാങ്കേതിക കാരണങ്ങളാല്‍ എത്തിച്ചേരാത്തതാണ് ഗുജറാത്തിന് ബര്‍ത്ത് നേടിക്കൊടുത്തത്. 

പൂള്‍ എഫിലെ മത്സരത്തില്‍ ബംഗാള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തെലങ്കാനയെ തോല്‍പ്പിച്ചു. നന്ദിത ദേബ്, പൂജ ഷോവു,പായല്‍ ഷോവു എന്നിവര്‍ ബംഗാളിനായി ഗോളുകള്‍ നേടി. പൂള്‍ എഫില്‍ നിര്‍ണായക പോരാട്ടത്തില്‍ 27ന് മുംബൈ തെലങ്കാനയെ നേരിടും. ആദ്യ മത്സരത്തില്‍ ബംഗാളിനെ 5-1ന് തോല്‍പിച്ച മുംബൈയ്ക്ക് വിജയിച്ചാല്‍ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ഫൈനലില്‍ ഇടം നേടാം. 

പൂള്‍ ഡിയിലെ മത്സരത്തില്‍ ഡല്‍ഹിയെ 4-1ന് തകര്‍ത്തു.ആന്ധ്രയ്ക്കായി ബലഗോണ്ട മഹേശ്വരി രണ്ട് ഗോളുകള്‍ നേടി. തലാരി മല്ലേശ്വരി, സന്ധ്യ ജിങ്കാല എന്നിവരാണ് ആന്ധ്രയുടെ മറ്റ് സ്‌കോറര്‍മാര്‍. സരിതയുടെ വകയായിരുന്നു ഡല്‍ഹിയുടെ ആശ്വാസഗോള്‍.  27ന് നടക്കുന്ന ഡല്‍ഹി-യൂക്കോബാങ്ക് മത്സരത്തില്‍ യൂക്കോബാങ്ക് വിജയിച്ചാല്‍ പൂള്‍ ഡിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലിടം നേടും. 

ആന്ധ്രയുടെ ബലഗോണ്ട മഹേശ്വരിയാണ് ഇന്നത്തെ പ്ലെയര്‍ ഓഫ് ദി മാച്ച്. നാലാം ദിനമായ നാളെ (ഞായറാഴ്ച) പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ 9ന് നടക്കുന്ന മത്സരത്തില്‍ ഹിമാചല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമിയെ നേരിടും. രാവിലെ 10.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ സശാസ്ത്ര സീമാബെല്‍ വിദര്‍ഭയെ നേരിടും. ഗ്രൂപ്പിലെ നാലാമത്തെ ക്വാര്‍ട്ടര്‍ഫൈനല്‍ അവകാശിയെ ഞായറാഴ്ച അറിയാം.


Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

52 mins ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

1 hour ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

8 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

8 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

10 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

11 hours ago