ഡിസിയുടെ സൂപ്പർ വുമൺ കഥാപാത്രമായ വണ്ടർ വുമണിന്റെ പുതിയ ചിത്രം വണ്ടർ വുമൺ 1984 റീലീസ് മാറ്റിവെച്ചു. നേരത്തേ, ഒക്ടോബർ 2 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ജൂൺ 5 ന് പ്രഖ്യാപിച്ചിരുന്ന റിലീസ് കോവിഡിനെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു.
കോവിഡിനെ തുടർന്ന് നിശ്ചലമായ സിനിമാ വ്യവസായം വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത്. ബോക്സ് ഓഫീസിൽ പ്രതീക്ഷിക്കുന്ന കളക്ഷൻ നേടാനാകില്ലെന്ന ആശങ്കയെ തുടർന്നാണ് റിലീസ് നീട്ടി വെച്ചതെന്നാണ് സൂചന.
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ടെനെറ്റ് കോവിഡ് ലോക്ക്ഡൗണിന് ശേഷം യുഎസിൽ അടുത്തിടെ റിലീസ് ചെയ്തിരുന്നു. സിനിമ മികച്ചതായിരുന്നെങ്കിലും തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാൻ ചിത്രത്തിന് ആയിരുന്നില്ല. തിയേറ്ററുകൾ പൂർണമായും തുറക്കാത്തതാണ് ടെനെറ്റിന് തിരിച്ചടിയായത്.
യുഎസിലെ 25 ശതമാനം തിയേറ്ററുകളും ഇപ്പോഴും അടഞ്ഞിരിക്കുകയാണ്. തുറന്ന തിയേറ്ററുകൾ തന്നെ കോവിഡ് മാനദണ്ഡങ്ങളെ തുടർന്ന് പൂർണ രീതിയിൽ പ്രവർത്തിക്കുന്നില്ല.
ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് അനുകൂലമായ തിയേറ്റർ സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന വിലയിരുത്തലിനെ തുടർന്നാണ് വണ്ടർ വുമണിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബറിൽ ക്രിസ്മസിന് ചിത്രം തിയേറ്ററുകളിൽ എത്തിയേക്കും.
ഗാൽ ഗാഡോട്ട് വണ്ടർ വുമണായി എത്തിയ 2017 ലെ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ആദ്യ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന് ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
1920 കളിലെ മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യം ചിത്രം ഒരുക്കിയതെങ്കിൽ 1984 ാണ് പുതിയ ചിത്രത്തിന്റെ കഥാ പശ്ചാത്തലം.
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…