Entertainment

നടികർ മെയ് മൂന്നിന്

വിശാലമായ ക്യാൻവാസിൽ, വ്യത്യസ്ഥമായ അര ഡസനോളം ലൊക്കേഷനുകളിലൂടെ ഒരുക്കുന്ന നടികർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് മൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണു ഗോപാൽ എന്നിവരാണ് നിർമ്മിക്കുന്നത്.

ഇൻഡ്യൻ സിനിമയിലെ വൻകിട നിർമ്മാതാക്കളാണ് മൈത്രി മൂവി മേക്കേഴ്സ്. പുഷ്പ പോലെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന നിർമ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്സ്. ഈ നിർമ്മാണ സ്ഥാപനത്തിൻ്റെ മലയാളത്തി ലേക്കുള്ള കടന്നു വരവിന് സാക്ഷ്യമാകുന്ന ചിത്രം കൂടിയായിരിക്കും നടികർ. ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. നാൽപ്പതു കോടി രൂപയുടെ ബഡ്ജറ്റാണ് ഈ ചിത്രത്തിനു വേണ്ടി കണ്ടിരുന്നതെങ്കിലും അതിൽ നിന്നെല്ലാം വളരെ മുന്നോട്ടു പോകേണ്ട സാഹചര്യങ്ങളാണ് ഉണ്ടായതെന്ന് നിർമ്മാതാക്കളായ അലൻ ആൻ്റണിയും, അനൂപ് വേണുഗോപാലും വ്യക്തമാക്കി.

സിനിമയാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തലം. ഒരു സൂപ്പർ താരത്തിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. പശ്ചാത്തലം ഏതാണങ്കിലും ഒരു പൊസിഷനിൽ നിൽക്കുന്ന വ്യക്തിയുടെ ജീവിതത്തിലെ സംഘർഷങ്ങളാണ് പ്രധാനമായും പശ്ചാത്തലമാകുന്നത്.

ഏതു രംഗത്തുള്ളവരാണങ്കിലും അവരുടെ പൊസിഷനുകളിൽ പ്രതിസന്ധിയുണ്ടായാൽ അതിനെ എങ്ങനെ തരണം ചെയ്യാം എന്നാണ് ഏവരും ശ്രമിക്കുക. ഇവിടെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത് ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിനാണ്. ആ പ്രതിസന്ധികള എങ്ങനെ തരണം ചെയ്യാം എന്നതാണ് ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.

പ്രേക്ഷകർക്ക് ഏറെ കൗതുകമുള്ളതാണ് സിനിമയുടെ പശ്ചാത്തലം. ‘വർണ്ണപ്പൊലിമയും’ ഇമേജുമൊക്കെ ആരെയും ആകർഷിക്കുന്നതാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് ആസ്വാദകരമായ നിരവധി മൂഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസാണ് ഡേവിഡ് പടിക്കൽ എന്ന കേന്ദ്രകഥാപാത്രത്തെ ഭദ്രമാക്കുന്നത് ‘

ടൊവിനോ തോമസിൻ്റെ താരപ്പൊലിമയിൽ ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർക്കുന്നതായിരിക്കും ഇതിലെ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രം. ഡേവിഡ് പിക്കലിൻ്റെ താങ്ങും തണലുമായി എത്തുന്ന രണ്ടു കഥാപാത്രങ്ങളാണ് ബാലയും ലെനിനും. ഇവരെ  സൗബിൻ ഷാഹിറും, ബാലു വർഗീസും അവതരിപ്പിക്കുന്നു. ഭാവനയാണ് നായികയായി എത്തുന്നത്.

ധ്യാൻ ശ്രീനിവാസൻ, അനുപ് മേനോൻ, സുരേഷ് കൃഷ്ണ, വീണാനന്ദ കുമാർ, ഇന്ദ്രൻസ്, അൽത്താഫ് സലിം, മധുപാൽ, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടൻ, ഖാലിദ് റഹ്മാൻ, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാൾ, മനോഹരി ജോയ്, മാലാ പാർവ്വതി, അറിവ്, ബിപിൻ ചന്ദ്രൻ, ദേവികാ ഗോപാൽ, ബേബി ആരാധ്യ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രഞ്ജിത്ത് ബ്രിഗ് ബോസ് ഫെയിം), ഖയസ് മുഹമ്മദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന – സുനിൽ സോമശേഖരൻ.

സംഗീതം – യാക്സൻ ഗാരി പെരേരാ – നെഹാനായർ – നെഹാസക്സേന.

ഛായാഗ്രഹണം – ആൽബി.

എഡിറ്റിംഗ് – രതീഷ് രാജ്.

കലാസംവിധാനം – പ്രശാന്ത് മാധവ്

മേക്കപ്പ് – ആർ.ജി.വയനാടൻ.

കോസ്റ്റ്യും ഡിസൈൻ – യക്താ ഭട്ട്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾ

പ്രൊഡക്ഷൻ മാനേജർ – ശരത് പത്മാനാഭൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കാരന്തൂർ

പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ.

വാഴൂർ ജോസ്.

ഫോട്ടോ – വി. വി. ചാർളി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

15 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

15 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

19 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

22 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

22 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago