Top News

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പോളിംഗ് 33.40%

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെതന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാർമാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.

പോളിങ് ബൂത്തുകളിൽ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണു സംസ്ഥാനത്ത് പോളിങ്ങിനായി ഉപയോഗിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 12:20 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 33.40% പോളിങ്.

മണ്ഡലങ്ങൾ

തിരുവനന്തപുരം-32.55%
ആറ്റിങ്ങൽ-35.15%
കൊല്ലം-33.07%
പത്തനംതിട്ട-33.63%
മാവേലിക്കര-33.80%
ആലപ്പുഴ-35.13%
കോട്ടയം-33.50%
ഇടുക്കി-33.40%
എറണാകുളം-32.92%
ചാലക്കുടി-34.79%
തൃശൂർ-33.48%
പാലക്കാട്-35.10%
ആലത്തൂർ-33.27%
പൊന്നാനി-29.66%
മലപ്പുറം-31.58%
കോഴിക്കോട്-32.71%
വയനാട്-34.12%
വടകര-32.18%
കണ്ണൂർ-34.51%
കാസർഗോഡ്-33.82%

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലൻഡിലെ മലയാളി ഫുട്ബോൾ ലോകത്തിന് ആവേശമായി ‘Aliyans Drogheda’യുടെ ഓൾ അയർലൻഡ് സോക്കർ 6സ് ടൂർണമെന്റ്

അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…

9 mins ago

അയർലൻഡ് ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി WMF അയർലൻഡ് പ്രതിനിധികൾ

വേൾഡ് മലയാളി ഫെഡറേഷൻ്റെ  അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…

23 mins ago

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷം; ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി ഉൾപ്പടെ വിലയിരുത്തി കേന്ദ്രം

ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…

15 hours ago

പുതിയ യൂറോ നോട്ടുകൾക്ക് രൂപം നൽകാൻ ജനാഭിപ്രായം തേടി ECB; സെപ്റ്റംബർ 21 വരെ ഓൺലൈൻ സർവേ

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പുതിയ യൂറോ ബാങ്ക്‌നോട്ടുകളുടെ അടുത്ത പരമ്പരയ്ക്കായി തയ്യാറാക്കിയ പത്ത് അന്തിമ ഡിസൈൻ നിർദേശങ്ങൾ പുറത്തുവിട്ടു.…

15 hours ago

ബയോമെട്രിക് സുരക്ഷയും ഡാർക്ക് മോഡും; ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ആപ്പ് വരുന്നു

ബാങ്ക് ഓഫ് അയർലൻഡ് ഉപഭോക്താക്കൾക്കായി പുതിയ മൊബൈൽ ബാങ്കിംഗ് ആപ്പ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവതരിപ്പിക്കും. ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ്…

18 hours ago

2030-ഓടെ 13,272 പുതിയ വീടുകൾ നിർമ്മിക്കുമെന്ന് LDA

2030-ഓടെ 13,000-ത്തിലധികം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് അയർലണ്ടിന്റെ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) അറിയിച്ചു. ഇതിനകം 3,215 വീടുകൾ പൂർത്തിയാക്കിയ…

19 hours ago