Entertainment

നാദിർഷയുടെ മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushroom from Kanjikkuzhi); ചിത്രീകരണം ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തു ക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചും മികച്ച വിജയം നേടി. ഇപ്പോൾ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ചിത്രം ഒരുക്കുന്നു.

മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushrum from kanjikkuzhi ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ  ഒമ്പത് തിങ്കളാഴ്ച്ച തൊടുപുഴ മണക്കാട് ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി എന്ന മലയോര കാർഷിക ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ചിത്രത്തിൻ്റെ പേരിലും ഈ ഗ്രാമത്തിൻ്റെ സാന്നിദ്ധ്യം കാണുന്നുണ്ട്.

മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി എന്ന പേരിൽ സൂചിപ്പിക്കുന്നതു പോലെ തന്നെ പല മാജിക്കുകളും, കൗതുകങ്ങളും ഒരുക്കിയാണ് നാദിർഷ കടന്നു വരുന്നത്. ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ദിലീഷ് നായർ ഭദ്രദീപം തെളിയിക്കുകയും, തുടർന്ന് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിക്കുകയും ചെയ്തു.

നിർമ്മാതാവ് അഷറഫ് പിലാക്കൽ സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാ യിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.

കഞ്ഞിക്കുഴി ഗ്രാമത്തിലെ സാധാരണക്കാരനായ അയോൺ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മാജിക്കൽ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമർ, ഫാൻ്റെസി ലൗ ചിത്രമാണ് നാദിർഷ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ജീവിതത്തിൽ ചില പ്രത്യേക സ്വഭാവ വിശേഷങ്ങൾക്കുട മയായ അയോൺ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകം പകരുന്നതാണ്.

വിഷ്ണു ഉണ്ണികൃഷ്ണനാണ് അയോൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കട്ടപ്പനയിലെ ഋഥിക് റോഷൻ എന്ന ചിത്രത്തിനു ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒത്തുചേരുമ്പോൾ അതിൽ ജീവിത ഗന്ധിയായ നിരവധി മുഹൂർത്തങ്ങളും തെളിയും.

അക്ഷയ ഉദയകുമാറും  മീനാക്ഷി ദിനേശുമാണ് നായികമാർ. പാലക്കാട് മുണ്ടൂർ സ്വദേശിനിയായ അക്ഷയ. ലൗ ടു ഡേ എന്ന തമിഴ് ചിത്രത്തിലെ നായികയായിരുന്നു അക്ഷയ. പേരിടാത്ത ഒരുതമിഴ് ചിത്രവും പൂർത്തിയായിട്ടുണ്ട്.

സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആൻ്റെണി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്, അബിൻ ബിനോ,  ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ

പൂജ മോഹൻരാജ്, മനിഷ.കെ.എസ്, ആലീസ്

എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ആകാശ് ദേവ് എന്ന ഒരു പുതിയ തിരക്കഥാകൃത്തിനേയും നാദിർഷ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു.

ഇടുക്കിയിലെ കഞ്ഞിക്കുഴി സ്വദേശിയാണ് ആകാശ്. തൻ്റെ നാടിൻ്റെ ഉൾത്തുടിപ്പുകൾ ഈ ചിത്രത്തിലുണ്ടാകുമെന്ന് തിരക്കഥാകൃത്ത് ആകാശ് ദേവ് പറഞ്ഞു.

 സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ  അഞ്ച് ഗാനങ്ങളുണ്ട്. സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദ്, യദുകൃഷ്ണൻ ആർ എന്നിവരുടേതാണു ഗാനങ്ങൾ

നാദിർഷയുടേതാണു സംഗീതം.

പശ്ചാത്തല സംഗീതം – മണികണ്ഠൻ അയ്യപ്പ.

ഛായാഗ്രഹണം – സുജിത് വാസുദേവ്.

എഡിറ്റിംഗ് – ജോൺ കുട്ടി.

കലാസംവിധാനം – എം. ബാവ.

സ്റ്റിൽസ് – അജി മസ്ക്കറ്റ്.

മേക്കപ്പ് – പി.വി. ശങ്കർ.

ഹെയർ സ്റ്റൈലിഷ് – നരസിംഹ സ്വാമി.

കോസ്റ്റ്യും ഡിസൈൻ –

ദീപ്തി അനുരാഗ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷൈനു ചന്ദ്രഹാസ്.

സ്റ്റുഡിയോ – ചലച്ചിത്രം.

ഫിനാൻസ് കൺട്രോളർ – സിറാജ് മൂൺ ബീം.

പ്രൊജക്റ്റ് ഡിസൈനർ – രജീഷ് പത്തംകുളം.

പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ 

പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ.

തൊടുപുഴ, ഇടുക്കി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

കാലഹരണപ്പെട്ട IRP കാർഡുമായി യാത്ര ചെയ്യുന്നവർക്കായി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി

2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…

11 hours ago

20th Garshom International Awards Announced

Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…

13 hours ago

DART ക്രിസ്മസ് സീസൺ ലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യം മുതൽ സർവീസ് ആരംഭിക്കും

ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…

13 hours ago

2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…

13 hours ago

അടിയന്തര സാഹചര്യങ്ങൾക്കായി പണം കൈവശം സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…

16 hours ago

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

22 hours ago