Entertainment

അച്ഛന്റെ രോഗവിവരം തുറന്നു പറഞ്ഞ് വികാരാധീനയായി നയൻ‌താര

തന്റെ ഏറ്റവും പുതിയ ചിത്രമായ നേട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിനിടെ അച്ഛൻ കുര്യനെക്കുറിച്ച് വികാരാധീനയായി നയൻതാര. കുടുംബാംഗങ്ങളെ കുറിച്ച് ആദ്യമായാണ് നയൻതാര മാധ്യമങ്ങളിലൂടെ സംസാരിക്കുന്നത്.

ജീവിതം തിരിച്ചു കറക്കി ഒരു കാര്യം മാറ്റാൻ അ​വസരം ലഭിച്ചാൽ എന്ത് മാറ്റും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. “അച്ഛൻ ഒരു എയർ ഫോഴ്സ് ഓഫീസർ ആയിരുന്നു. പന്ത്രണ്ട് പതിമൂന്നു വർഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, കാരണം ഇതെന്റെ സ്വകാര്യതയാണ്. എന്നും വളരെ പെർഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാൻ, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓർമ്മ. അങ്ങനെയൊരാളാണ് പെട്ടെന്ന് രോ​ഗബാധിതനാകുന്നത്. ഞാൻ സിനിമയിൽ വന്ന് രണ്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അച്ഛന് വയ്യാതെയായി. ഇപ്പോൾ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയിൽ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാൽ കൊള്ളാം എന്നുണ്ട്.” കണ്ണീരോടെ നയൻതാര പറയുന്നു.

2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. മുൻപും ഇതേ അഭിമുഖത്തിൽ ഇരുവരുടെയും വിവാഹനിശ്ചയം സംബന്ധിച്ച വിവരങ്ങളും നയൻ‌താര പങ്കുവച്ചിരുന്നു.

Sub Editor

Recent Posts

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

2 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

10 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

22 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

1 day ago