Ireland

അയർലണ്ടിൽ പിതൃവേദി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽവന്നു

ഡബ്ലിൻ : ദൈവസ്നേഹത്തിലും സഹോദരസ്‌നേഹത്തിലും  അധിഷ്ഠിതമായ ധാർമ്മിക ജീവിതത്തിലൂടെ, ആത്മീയ വ്യക്തിത്വമുള്ള കുടുംബജീവിതമാണ് പിതൃവേദിയുടെ ലക്ഷ്യമെന്ന് അയർലണ്ട് സീറോ മലബാർ   നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ്  പാടത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. അയർലണ്ട് സീറോ മലബാർ സഭയിലെ പിതൃവേദിയുടെ പാരിഷ്, റീജിയണൽ  ഭാരവാഹികളുടെ  സൂം  മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിതൃവേദി നാഷണൽ  ഡയറക്ടർ  ഫാ. മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. അയർലണ്ടിലെ  പിതൃവേദിയുടെ പ്രവർത്തനങ്ങൾ  കൂടുതൽ  ശക്തമാക്കുവാൻ എല്ലാ കുർബാന സെൻ്ററുകളിലും  യൂണിറ്റുകൾ ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.  അയർലണ്ട് സീറോ  മലബാർ ഫാമിലി അപ്പസ്തൊലേറ്റ് സെക്രട്ടറി അൽഫോൻസ ബിനു ആമുഖപ്രസംഗം നടത്തി.

യോഗത്തിൽ പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്‌ : തോംസൺ  തോമസ്
വൈസ് പ്രസിഡണ്ട്‌ : രാജു കുന്നക്കാട്ട്.
സെക്രട്ടറി : ഫ്രാൻസീസ് ജോസഫ്
ജോയിന്റ് സെക്രട്ടറി : റോജി സെബാസ്റ്റ്യൻ.
ട്രഷ്രറർ : ബിനു തോമസ്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം : ജിയോ ജോസ്.

റിപ്പബ്ലിക് ഓഫ് അയർലൻഡും വടക്കൻ അയർലണ്ടും ആണ് നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ  പ്രവർത്തന പരിധിയിൽ ഉള്ളത്.

 By BIJU NADACKAL

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

7 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

9 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

10 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

17 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago