ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2021 ഓഗസ്റ്റ് 25,26,27 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.
യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണു നടത്തപ്പെടുക. ദിവസവും രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായ് പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.
രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 20. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായ് ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ക്ലെമൻ്റ് പാടത്തിപറമ്പിൽ, അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ : 089 492 7755, ജിൻസി ജിജി : 087 911 0635, ആൽഫി ബിനു : 087 767 8365
By BIJU NADACKAL
പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…
അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…
മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…
ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…