തന്റെ ഏറ്റവും പുതിയ ചിത്രമായ നേട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിനിടെ അച്ഛൻ കുര്യനെക്കുറിച്ച് വികാരാധീനയായി നയൻതാര. കുടുംബാംഗങ്ങളെ കുറിച്ച് ആദ്യമായാണ് നയൻതാര മാധ്യമങ്ങളിലൂടെ സംസാരിക്കുന്നത്.
ജീവിതം തിരിച്ചു കറക്കി ഒരു കാര്യം മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് മാറ്റും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. “അച്ഛൻ ഒരു എയർ ഫോഴ്സ് ഓഫീസർ ആയിരുന്നു. പന്ത്രണ്ട് പതിമൂന്നു വർഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, കാരണം ഇതെന്റെ സ്വകാര്യതയാണ്. എന്നും വളരെ പെർഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാൻ, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓർമ്മ. അങ്ങനെയൊരാളാണ് പെട്ടെന്ന് രോഗബാധിതനാകുന്നത്. ഞാൻ സിനിമയിൽ വന്ന് രണ്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അച്ഛന് വയ്യാതെയായി. ഇപ്പോൾ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയിൽ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാൽ കൊള്ളാം എന്നുണ്ട്.” കണ്ണീരോടെ നയൻതാര പറയുന്നു.
2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. മുൻപും ഇതേ അഭിമുഖത്തിൽ ഇരുവരുടെയും വിവാഹനിശ്ചയം സംബന്ധിച്ച വിവരങ്ങളും നയൻതാര പങ്കുവച്ചിരുന്നു.
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…