യുട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആരെയും തെറി വിളിച്ചിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. താന്‍ നായകനായ പുതിയ ചിത്രം ചട്ടമ്പി തിയറ്ററില്‍ കണ്ട് മടങ്ങവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍.
ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച എന്നെക്കുറിച്ചുണ്ട്. എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല, ശ്രീനാഥ് ഭാസി പറഞ്ഞു.
ചട്ടമ്പി സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു യുട്യൂബ് ചാനല്‍ അവതാരകയുടെ ചോദ്യങ്ങളോടാണ് മോശമായി പ്രതികരിച്ചതെന്ന് പരാതി ഉയര്‍ന്നത്. അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്‍കിയ പരാതി. കൊച്ചി മരട് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ആദ്യം ചോദ്യങ്ങൾക്ക് മാന്യമായി മറുപടി നൽകിയെങ്കിലും പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ തന്നോടും ക്യാമറാമാനോടും മോശമായ ഭാഷയിൽ സംസാരിച്ചു. ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നു മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു. പരാതിക്കാരിയുടെ മൊഴി നേരത്തേ തന്നെ പൊലീസ് എടുത്തിരുന്നു. വരും ദിവസങ്ങളിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്നും പെലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…