Entertainment

ഡി.എൻ.എയിലെ പുതിയ കഥാപാത്രങ്ങൾ

ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിൻ്റെ മൂന്നു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുന്നു. അനുഗ്രഹീതനായ ഹരിഹരൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംതേടുകയും ചെയ്ത സലീമ വലിയൊരു ഇടവേളക്കുശേഷം ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത് ഈ ചിത്രത്തിലാണ്. ഈ ചിത്രത്തിലെ പാട്ടി എന്ന കഥാപാത്രത്തെയാണ് സലീമ അവതരിപ്പിക്കുന്നത്. ശക്തമായ ഒരു ക്യാരക്ടർ റോളാണ് സലീമയുടെ പാട്ടി.

ഇടവേള ബാബുവിൻ്റെ ഈനാശുവാണ് മറ്റൊരു കഥാപാത്രം. ആനപ്രേമിയും ഒരു  ആനയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു പൊതുക്കാര്യ പ്രസക്തൻ. അൽപ്പം ഹ്യൂമർ പരിവേഷത്തോട അവതരിപ്പിക്കുകയാണ് ഈ കഥാപാത്രത്തെ. ഇടവേള ബാബുവിന് സമീപകാലത്തു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രം.

യുവനടി ശിവാനിയും ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രേവതി എന്ന കഥാപാത്രം കഥാപുരോഗതിയിൽ ഏറെ നിർണ്ണായകമായമാണ്. ഏറെ ദുരൂഹതുകളുമായി എത്തുന്ന ഈ കഥാപാത്രത്തിൻ്റെ പ്രത്യേകതകൾ എന്താണന്ന് നമുക്കു ജൂൺ പതിനാലു വരെ കാത്തിരിക്കാം.

യുവ നായകൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വലിയൊരു സംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്.

നൂറ്റിഇരുപതോളം ദിവസം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ് – ആക്ഷൻ – മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്

രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സീത, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ എന്നിവരും ഈ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: രവിചന്ദ്രന്‍, 

എഡിറ്റർ: ജോൺ കുട്ടി

കലാസംവിധാനം – ശ്യാകാർത്തികേയൻ പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ

പ്രശസ്ത നടി സുകന്യയാണ് ഗാനരചയിതാവ്.

സംഗീതം: ശരത്

മേക്കപ്പ്: രഞ്ജിത്ത് അമ്പാടി

ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ.

പശ്ചാത്തലസംഗീതം – പ്രകാശ് അലക്‌സ്. സംഘട്ടനം – സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി

നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ)

വസ്ത്രാലങ്കാരം: നാഗരാജ് . അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തിൽ 

അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജസ്റ്റിൻ കൊല്ലം

പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്.

ജൂൺ പതിനാലിന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

ഫോട്ടോ – ശാലു പേയാട്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 hour ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 hour ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

4 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

5 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago