ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു.
ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ….. എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.
ഡോ. ലിസ്സി കെ. ഫെർണാണ്ടസ് രചിച്ച് സ്റ്റീഫൻ ദേവസ്സി ഈണമിട്ട ഈ ഗാനം സൂര്യ ശേഖർ ഗോപാലും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. അമൽ. കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലെ ഗാനമാണിത്.
ഈണം കൊണ്ടും രചനാ ഗുണം കൊണ്ടും, ആലാപന സൗന്ദര്യം കൊണ്ടും. മികവാർന്ന ഈ ഗാനം മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.
സമീപകാലത്ത് എത്തിയ ഗാനങ്ങളിൽ ഏറെ വൈറലായ ഗാനം കൂടിയാണിത്.
ഡിസംബർ ഒന്ന് തിങ്കളാഴ്ച്ച കൊച്ചിയിലെ ചാവറ കൾച്ചറൽ സെൻ്റെറിൽ
ചിത്രത്തിൻ്റെ പ്രദർശനോത്തിനോടനുബന്ധിച്ചു നടത്തിയ മ്യൂസിക്ക് പ്രകാശന വേളയിലാണ് ഈ ഗാനം പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരു ക്രിസ്മസ് സമ്മാനമായിത്തന്നെ ഇതിനെ കരുതാം.
ഒരു ക്യാമ്പസിന്റെ ക്രിസ്മസ് ആഘോഷമായിട്ടാണ് ചിത്രത്തിൽ ഈ ഗാനത്തിൻ്റെ സന്ദർഭം.
ഗ്ലോബൽ മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഡോ.ലിസ്സി.കെ.ഫെർണാണ്ടസ്, ഡോ.പ്രിൻസി പോസ്സി ആസ്ട്രിയ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ഡോ. ദേവസ്സി കുര്യൻ, റോണിജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആർ.ജോർഡി ഗോഡ്വിൻ ലൈറ്റ്ഹൗസ് മീഡിയ.
ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നരേൻ, ധ്യാൻ ശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്, രൺജി പണിക്കർ, ജെയ്സ് ജോസ്, ബോബി കുര്യൻ റോസ്മിൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, സുമേഷ് എക്സ്ചന്ദ്രൻ, മഗ്ബൂർ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി, കോട്ടയം രമേഷ്, ജോയ് ജോൺ ആൻ്റെണി, നാസർ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആർദ്രാ മോഹൻ ദിനിൽ ദാനിയേൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം – റോ ജോ തോമസ്.
എഡിറ്റിംഗ് -ഡോൺ മാക്സ്.
പശ്ചാത്തല സംഗീതം – ഫോർ മ്യൂസിക്ക്.
കലാസംവിധാനം – രാജേഷ്.കെ.സൂര്യ.
മേക്കപ്പ് – മാലൂസ്.കെ.പി.
കോസ്റ്റ്യും ഡിസൈൻ – ബബിഷാ. കെ. രാജേന്ദ്രൻ
ഡിസൈൻ – പ്രമേഷ് പ്രഭാകർ.
സ്റ്റിൽസ് – ജയ്സൺ ഫോട്ടോ ലാൻ്റ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ ദേവ് – കെ.ആർ.
പ്രൊജക്റ്റ് ഡിസൈൻ – ടെറ്റസ് ജോൺ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ:
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…