Entertainment

ഊടും പാവും

കേരളത്തിലെ കൈത്തറി നെയ്ത്തു കേന്ദ്രമാണ് ബാലരാമപുരം. തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ലോകപ്രശസ്തമാണ്. ബാലരാമപുരം കൈത്തറി, ബാലരാമപുരം മുണ്ടുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലുള്ളത്.

ബാലരാമപുരം കൈത്തറി നെയ്ത്തു കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു പുതിയ സിനിമ ഒരുങ്ങുന്നു. ചിത്രം ഈടും പാവും. 

സീ ഫോർ സിനിമാസിൻ്റെ ബാനറിൽ ശ്രീകാന്ത് എസ് ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന്. അധികമാരും കൈവയ്ക്കാത്ത ഒരു മേഖലയാണ് ഈ നെയ്ത്തു കേന്ദ്രം. അവരുടെ ജീവിതം, കിടമത്സരങ്ങൾ ഇതെല്ലാം തികഞ്ഞ യാഥാർത്ഥ്യത്തോടെ വരച്ചുകാട്ടുന്ന ഒരു സിനിമയാണ് ഊടും പാവും.

ഈ ചിത്രത്തിലെ അപ്പു സാലിയാ എന്ന കഥാപാത്രത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സാലിയാ എന്നത് കൈത്തറി മേഖലയിലെ സാമുദായിക സ്ഥാനപ്പേരാണ്. പഴയ നെയ്ത്തുകാരനാണ് അപ്പുസാലിയ.

പുതിയ തലമുറക്കാർക്കു നെയ്ത്തിനോട് വലിയ താൽപ്പര്യമില്ല. കുറഞ്ഞ വേതനവും കൂടുതൽ അദ്ധ്വാനവുമാണ് ഈ തൊഴിലിൽ നിലനിന്നുപോരുന്നത്. ഇവർ സ്വയം ഉണ്ടാക്കുന്ന മുണ്ടു പോലും ഇവർക്ക് ഉടുക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണിപ്പോൾ ഉള്ളത്.

അപ്പുസാലിയായേപ്പോലെ സത്യസന്ധതയോടെ തൊഴിൽ ചെയ്യുന്നവർ ഏറെയുണ്ട്. എന്നാൽ കൂർമ്മ ബുദ്ധിക്കാരായ ചിലർ, അദ്ധ്വാനിക്കുന്നവരുടെ മറവിൽ ചില കുനിഷ്ടു ബുദ്ധികളിലൂടെ പണവും പ്രശസ്തിയും സമ്പാദിക്കുന്നു. അത്തരത്തിലുള്ള ഒരാളാണ് സഹദേവൻ മുതലാളി. സഹദേവൻ മുതലാളിയുടെ വലയത്തിൽ അകപ്പെട്ട അപ്പുസാലിയായുടെ പിന്നീടുള്ള ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

നെയ്ത്തുകാരുടെ ജീവിതത്തിൻ്റെ എല്ലാ ഉൾത്തുടിപ്പുകളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം.എം.ആർ.ഗോപകുമാറിൻ്റെ അതിശക്തമായ ഒരു കഥാപാത്രമാണ് അപ്പുസാലിയ. ചെമ്പിൽ അശോകനാണ് സഹദേവൻ മുതലാളിയെ അവതരിപ്പിക്കുന്നത്. സമീപകാലത്ത് ചെമ്പിൽ അശോകനു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രമാണ്.

കൈലേഷ്, ബിജുക്കുട്ടൻ, ഡോ. ഷാജു, ഇന്ദ്രജിത്ത് സുനിൽ, മാന്നാർ അയൂബ്, സന്തോഷ് നടരാജ്, സേതുലക്ഷ്മി, ആവന്തിക, സൂര്യാക്കുറുപ്പ്, ആദിത്യാ ജോയ്, ആദർശ്, നോയൽ ബിനു, മോനി നാവായിക്കുളം, നഗരൂർഷാ, ത്രിദീപ് കടയ്ക്കൽ, രാഹുൽ, എന്നിവരും പ്രധാന താരങ്ങളാണ്.

കഥ – അജി ചന്ദ്രശേഖരൻ.

ഗാനങ്ങൾ – പൂവച്ചൽ

ഹുസൈൻ – എം.കെ.ശ്രീകുമാർ.

സംഗീതം – വിനു ചാത്തന്നൂർ,

ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള

കലാസംവിധാനം – പ്രവീൺ കുമാട്ടി.

അസ്സോസ്സിയേറ്റ് ഡയറക്ടർ – ശാന്തി പ്രസാദ്.

പ്രൊജക്റ്റഡിസൈനർ – രമേഷ് ദാസ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അനിൽ വെന്നി കോട്.

ഈ ചിത്രത്തിൻ്റെ ചിത്രീകരണം ബാലരാമപുരം, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

വാഴൂർ ജോസ്.

ഫോട്ടോ – റിജോ ജോണി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

6 hours ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

8 hours ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

13 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

14 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

20 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

1 day ago