Entertainment

“ഒപ്പീസ്” – സോജൻ ജോസഫ് സംവിധായകൻ, ദീക്ഷിത് ഷെട്ടി മലയാളത്തിൽ, ഷൈൻ ടോം ചാക്കോയും ദർശനാ നായരും കേന്ദ്രകഥാപാത്രങ്ങളാകുന്നു

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.

കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 X7 എന്നീ ചിത്രങ്ങൾ എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. ലോകപ്രശസ്ത ഫാഷൻ ഇവൻ്റ് ദുബായ് ഫാഷൻ ലീഗിൻ്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് സോജൻ.

ആകർഷൻ എൻ്റെ ർടൈൻമെൻ്റ്പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽബ്പ്രദ്യുമന കൊളേഗൽ (ഹൈദ്രാബാദ്) ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമായിരിക്കുമിത്.

ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.

എം. ജയചന്ദ്രൻ്റേതാണ് സംഗീതം.

റഫീഖ് അഹമ്മദ്‌, ഹരി നാരായണൻ, മനോജ് യാദവ്  എന്നിവരുടേതാണ് വരികൾ. 

അണിയറയിൽ ബോളിവുഡ് അടക്കമുള്ള ഭാഷകളിലെ കലാകാരന്മാർ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത് ഏറെ ശ്രദ്ധേയമാണ്.

മലയാളിയും ബോളിവുഡ്ഡിലെ മികച്ച ഛായാഗ്രാഹകനുമായ സന്തോഷ് തുണ്ടിയിൽ ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും മികച്ച കോറിയോഗ്രാഫറായ വിഷ്ണു ദേവയാണ് ഈ ചിത്രത്തിൻ്റെ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. ആക്ഷൻ ത്രിൽസ് കൈകാര്യം ചെയ്യുന്നത് റിയൽ സതീഷും.

കോസ്റ്റും ഡിസൈൻ – കമാർ എടപ്പാൾ

മേക്കപ്പ് – മനുമോഹൻ

എഡിറ്റിംഗ് – ശ്യാം ശശിധരൻ

കലാസംവിധാനം – അരുൺ ജോസ്.

കന്നഡ – തെലുങ്ക് ചിത്ര ണളിലെ അപ് കമിംഗ്‌ താരമായ ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൈൻ ടോം ചാക്കോയും ദീക്ഷിത് ഷെട്ടിയും ഒന്നിച്ചഭിനയിച്ച ദസര വലിയ വിജയം നേടിയതാണ്. ദർശനനായരാണ് നായിക (സോളമന്റെ തേനീച്ചകൾ ഫെയിം). ഇഷാ തൽവാർ നല്ലൊരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ്. 

ജോയ് മാത്യ, പ്രമോദ് വെളിയനാട്, ഇന്ദ്രൻസ്, ജോ ജോൺ ചാക്കോ, ബൈജു എഴുപുന്ന, അനുപ് ചന്ദ്രൻ, കോബ്രാ രാജേഷ്,  ജൂബി.പി.ദേവ്, രാജേഷ് കേശവ്, അൻവർ, ശ്രയാരമേഷ്, വിജയൻ നായർ രമേഷ്, പ്രകാശ് നാരായണൻ, സജിതാ മoത്തിൽ നിതേഷ്, ജീമോൻ, ജീജാ സുരേന്ദ്രൻ, ആൻ്റെണി ചമ്പക്കുളം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബാലചന്ദ്രമേനോൻ വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.

എൽദോ സെൽവ രാജാണ് പ്രൊഡക്ഷൻ കൺട്രോളർ ജനുവരി മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിതത്തിൻ്റെ ചിത്രീകരണം പീരുമേട്, വാഗമൺ, സ്ക്കോട്ട്ലന്റ് എന്നിവിടങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

13 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

14 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

15 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

17 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

2 days ago