സ്യൂട്ടണിഞ്ഞ് സുമുഖനുംസുന്ദരനുമായ വിനീത് ശ്രീനിവാസൻ. വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ. ആരെയും കൗതുകം ജനിപ്പിക്കുന്ന ഒരു പോസ്റ്റർ.
ഈ സുന്ദരിമാരെ നമുക്കൊന്നു ശ്രദ്ധിക്കാം.
നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരും അറിയപ്പെടുന്നവർ തന്നെ. എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.
ഏറെ വൈറലായിരിക്കുകയാണ് ഈ പോസ്റ്റർ. ഒരുവിനീത് ശ്രീനിവാസൻ ചിത്രത്തിൻ്റേത്, പ്രത്യേകിച്ചും എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു പോസ്റ്ററാണിത്.
ഈ പോസ്റ്റർ ഏറെ ചോദ്യശരങ്ങളും ഉയിർത്തുന്നതാണ്.
വിനീത് ശ്രീനിവാസൻ ഇതിൽ അവതരിപ്പിക്കുന്ന കഥാപാത്രമെന്താണ്?
ഒരു പറ്റം സുന്ദരിമാർക്കൊപ്പം എത്തുന്നതെങ്ങനെ?
എം.മോഹനൻ ഈ ചിത്രത്തിലൂടെ ഇതിനുത്തരം നൽകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ചലച്ചിത്ര മേഖലയിലും, പ്രേക്ഷകർക്കിടയിലും ഏറെ കൗതുകമാണ് ഈ പോസ്റ്റർ സൃഷ്ടിച്ചിരിക്കുന്നത്.
ബാബു ആൻ്റണി മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – രാകേഷ് മണ്ടോടി.
ഗാനങ്ങൾ – മനു മഞ്ജിത്ത്.
സംഗീതം – ഗുണ സുബ്രഹ്മണ്യം.
ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ.
മേക്കപ്പ് – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്’
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ ഏബ്രഹാം.
ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ
കാസ്റ്റിംഗ്- ഡയറക്ടർ – പ്രശാന്ത് പാട്യം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
ഫോട്ടോ പ്രേംലാൽ പട്ടാഴി
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…