ലോസ് ആഞ്ചലസ്: മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി ലോറ ഡെന്‍. മാരേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലോറ ഡെന്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. ലോറയുടെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാരമാണിത്. വിവാഹ മോചനം നേടുന്ന ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണിത്. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാരേജ് സ്‌റ്റോറി. ഈ വര്‍ഷം കൂടുതല്‍ ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ചത് നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ്.
മികച്ച ഡോക്യുമെന്ററി ഫീച്ചറായി അമേരിക്കന്‍ ഫാക്ടറി തെരഞ്ഞെടുത്തു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലൂടെ ബാര്‍ബറ ലിങും നാന്‍സി ഹൈഗ് എന്നിവര്‍ സ്വന്തമാക്കി. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. നേരത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തിരുന്നു.
ജാക്യു ലിന്‍ ഡുറാന്‍ കോസ്റ്റിയം ഡിസൈനിനുള്ള പുരസ്‌കാരം നേടി. ലിറ്റില്‍ തിങ്‌സ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
ടോയ് സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന് ആണ് ലഭിച്ചത്.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…