Entertainment

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്ന മറ്റ് അഭിനേതാക്കൾ; ‘മെൽകൗ പോണ്ടിച്ചേരി’  ഫസ്റ്റ് ലുക്ക് എത്തി

മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ
അമർത്തിപ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം,
ശരത് സഭ അന്ന, അമൽഷാ, എന്നിവർ. ആരെയും പെട്ടെന്നാകർഷിക്കുന്ന ഒരു പോസ്റ്ററാണിത്.
നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെൽകൗ പോണ്ടിച്ചേരി’ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട പോസ്റ്ററാണിത്.
പൊന്നിൻ ചിങ്ങമാസം പിറക്കുന്ന ദിനമായ ആഗസ്റ്റ് പതിനേഴ് തിങ്കളാഴ്ച്ച രാവിലെ സംസ്ഥാന സാംസ്‌കാരിക മന്ത്രി ശ്രീ. പി. സി. വിഷ്ണു നാഥാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ തൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തത്.
നിമിഷ നേരത്തിനുള്ളിൽത്തന്നെ സോഷ്യൽ മീഡിയായിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിനു ലഭിച്ചിരിക്കുന്നതെന്ന് പ്രതികരണങ്ങളിൽക്കൂടി മനസ്സിലാക്കാം.
പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഘട്ടത്തിൽ ഏറെ ഉദ്വേഗമാകുന്നുമുണ്ട്.
ചിരിക്കൊപ്പം ചിന്തയും നൽകുന്ന ഈ ചിത്രം ഒരു സുഹൃത്ത് സംഘത്തിൻ്റെ ആത്മബന്ധത്തിൻ്റെ കഥയാണു പറയുന്നത്.
പോണ്ടിച്ചേരിയിലെ ഒരു കാംബസ്സിൽ ഒന്നിച്ചു പഠിച്ച ഏതാനും പേർ വീണ്ടും പോണ്ടിച്ചേരിയിൽ ഒത്തുചേരുന്നതും അതിനിടയിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്:
അരുൺ ഗോപി എക്‌സൈമെൻ്റ്& ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ
ആരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്
സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ്.
ഡിജോ ജോസ് ആൻ്റെണിയുടെ സഹസംവിധായകനായിരുന്ന നിഖിൽ മോഹൻ, പ്രിൻസ് ആൻ്റെ ഫാമിലിയുടെ കോറൈറ്റർ കൂടിയായിരുന്നു.
അർജൂൻ അശോകൻ അൽത്താഫ് സലിം ബാലു വർഗീസ്, ശരത് സഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്‌ത സോഷ്യൽ മീഡിയാ താരം അന്നാമ്മ, അമൽഷാ, മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ശ്രീലഷ്‌മി വിജയനാണ് നായിക.
ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം – ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി.
എഡിറ്റിംഗ് – സാഗർ ദാസ്.
കലാസംവിധാനം- അജി കുറ്റ്യാനി.
മേക്കപ്പ് – സ്വേതിൻ വി.
സ്റ്റിൽസ് – രാംദാസ് മാത്തൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
പ്രൊഡക്ഷൻ മാനേജർ – വിവേക് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .
ദുബായിലും പോണ്ടിച്ചേരിയി ലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

റോണി ഡേവിഡ് രാജ് നായകനാകുന്ന ‘സത്യമേവ’ നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ആറ് എപ്പിസോഡുകളുള്ള കോർട്ട്റൂം ഡ്രാമ 'സത്യമേവ' നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ്…

3 hours ago

അയർലണ്ടിൽ First-Time Buyers-ന്റെ ശരാശരി വരുമാനം €82,600 ആയി ഉയർന്നു; ഡബ്ലിനിൽ €1.2 ലക്ഷത്തിന് മുകളിൽ!

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വരുമാനത്തിൽ വർധന. 2024-ൽ ആദ്യമായി വീട് വാങ്ങിയവരുടെ വ്യക്തിഗത അല്ലെങ്കിൽ സംയുക്ത…

5 hours ago

അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്

ഡബ്ലിൻ : അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്. വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോസ്റ്റാറ്റിറ്റി ക്സിലാണ് എയ്ഞ്ചൽ…

7 hours ago

അയർലണ്ടിൽ നഴ്സിങ് നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധം; നഴ്സിങ്, മിഡ്‌വൈഫറി തസ്തികകളിൽ 2,900-ലധികം ഒഴിവ്

അയർലണ്ടിലെ ആരോഗ്യ മേഖലയിലെ നിയമന നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്സിങ് ഡയറക്ടർമാർ. പുതിയ നിയമന നിയന്ത്രണങ്ങൾ സുരക്ഷിതമായ ആരോഗ്യപരിചരണത്തെ ബാധിക്കുമെന്നും…

8 hours ago

ജെയിംസ് ബോണ്ടായി ഇനി റോബർട്ട് പാറ്റിൻസൺ.! 007ന്റെ പുതിയ മുഖത്തെ പ്രഖ്യാപിച്ച് ആമസോൺ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…

13 hours ago

അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

  നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.…

16 hours ago