Ireland

M9 ദുരന്തം: അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ

M9 മോട്ടോർവേയിലെ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിലെ റോഡുകളിൽ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് Taoiseach Micheál Martin. അപകടത്തിൽ മരിച്ച അഞ്ച് കൗമാരക്കാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അനുശോചനവും പിന്തുണയും അറിയിച്ച അദ്ദേഹം, ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഞായറാഴ്ച കോ കിൽഡെയറിലെ M9 മോട്ടോർവേയിൽ തെറ്റായ ദിശയിൽ സഞ്ചരിച്ച BMW മറ്റൊരു കാറുമായി നേർക്കുനേർ കൂട്ടിയിടിച്ചാണ് അഞ്ച് കൗമാരക്കാർ മരിച്ചത്. മോഷ്ടിച്ചതാണെന്ന് ഗാർഡാ സംശയിക്കുന്ന BMWയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഏഴുവയസ്സുള്ള കുട്ടിയും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരം മുതൽ അതീവ ഗുരുതരം വരെയാണെന്നാണ് റിപ്പോർട്ട്.

“അടുത്തിടെ റോഡുകളിൽ കണ്ടുവരുന്ന ഇത്തരം അശ്രദ്ധമായ പെരുമാറ്റത്തോട് യാതൊരു സഹിഷ്ണുതയും ഉണ്ടാകാൻ പാടില്ല. ഇത് അവസാനിപ്പിക്കണം,” അദ്ദേഹം വ്യക്തമാക്കി. സംഭവങ്ങളുമായി ബന്ധപ്പെട്ട് Justice Minister-ുമായും ഗാർഡാ അധികൃതരുമായും ചർച്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ തെറ്റായ ദിശയിൽ മോട്ടോർവേയിൽ വാഹനം ഓടിച്ചതിനെ തുടർന്നുണ്ടാകുന്ന രണ്ടാമത്തെ ഗുരുതര അപകടമാണിത്. ഓഗസ്റ്റ് 9ന് M50 മോട്ടോർവേയിലും എട്ട് കൗമാരക്കാർ സഞ്ചരിച്ച കാർ തെറ്റായ ദിശയിൽ ഓടിച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. ആ അപകടത്തിലും മറ്റൊരു വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.

അതേസമയം, മോട്ടോർവേയിൽ തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്നത് മറ്റുള്ളവരുടെ ജീവൻ ഉപയോഗിച്ചുള്ള “റഷ്യൻ റൂലെറ്റ്” പോലെയാണെന്ന് Garda Representative Association (GRA) പറഞ്ഞു. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ഗാർഡാ ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം ആവശ്യമാണെന്നും GRA വൈസ് പ്രസിഡന്റ് John Joe O’Connell പറഞ്ഞു. അപകടത്തിൽ മരിച്ച അഞ്ച് കൗമാരക്കാരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടത്താനിരിക്കുകയാണ്.

അപകടത്തിന് മുമ്പ് പുലർച്ചെ രണ്ടുമണിയോടെ Athyയിൽ ഗാർഡാ പട്രോൾ സംഘം BMW നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ വേഗത്തിൽ കടന്നുപോയതായി റിപ്പോർട്ടുണ്ട്. തുടർന്ന് M9ൽ വാഹനം തെറ്റായ ദിശയിൽ അതിവേഗത്തിൽ സഞ്ചരിച്ചാണ് അപകടത്തിൽപ്പെട്ടത്.

മോട്ടോർവേയിലും ഡ്യുവൽ കാരിയേജ്‌വേയിലും ഗാർഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെറ്റായ ദിശയിൽ വാഹനമോടിച്ച് ദൃശ്യങ്ങൾ സ്വയം ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരുന്നതായും GRA ചൂണ്ടിക്കാട്ടി. ഏകദേശം അഞ്ച് വർഷമായി ഇത്തരം സംഭവങ്ങൾ ഗാർഡാ ഉദ്യോഗസ്ഥർ നേരിടുന്നുണ്ടെന്നും O’Connell പറഞ്ഞു. അപകടത്തിൽപ്പെട്ട കൗമാരക്കാർ ‘Lucky Dip’ എന്നറിയപ്പെടുന്ന സംഘവുമായി ബന്ധപ്പെട്ടിരുന്നോയെന്നും ഗാർഡാ അന്വേഷിക്കുന്നുണ്ട്.

അതേസമയം, അപകടകരമായി വാഹനമോടിക്കുന്നവരെ പിന്തുടരുന്നതിനിടെ ഗാർഡാ ഉദ്യോഗസ്ഥർക്ക് കൂടുതൽ നിയമപരമായ സംരക്ഷണം നൽകുന്നതിനുള്ള നിയമനിർമാണം സർക്കാർ തയ്യാറാക്കുകയാണെന്ന് ഗതാഗത വകുപ്പിലെ സഹമന്ത്രി Seán Canney അറിയിച്ചു. അപകടകരമായ ഡ്രൈവിങ്ങിനെ നേരിടാൻ ഗാർഡാ സേനയ്ക്ക് ആവശ്യമായ അധിക പിന്തുണകളും നിയമപരമായ മാറ്റങ്ങളും സംബന്ധിച്ച് Garda Commissioner-ൽ നിന്ന് നിർദേശങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

5 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

16 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

18 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

19 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

20 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

20 hours ago