തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു് ഒറ്റ്. മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്ആഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ആര്യ’ ഷാജി നടേശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്കുഞ്ചാക്കോ ബോബനും പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ഏററ ശ്രദ്ധയാകർഷിക്കപ്പെടുന്ന ഒരു ചിത്രം കൂടിയാണിത്.ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തിനാല് ബുധനാഴ്ച്ച ഗോവയിൽ ആരംഭിച്ചു. ഗോവാ, മംഗലാപുരം മുംബൈ എന്നിവിടങ്ങളിലായാണ് ഈ മിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.
തീവണ്ടിയുടെ നിർമ്മാതാക്കളായ ആഗസ്റ്റ് സിനിമ തന്നെ ഈ ചിത്രവും നിർമ്മിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.വിശാലമായ ക്യാൻവാസ്സിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം എൺപതു ദിവസത്തോളം ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശൻ പറഞ്ഞു. പ്രശസ്ത തെലുങ്കു നായിക ഇഷാ റബ്ബയാണ് ഈ ചിത്രത്തിലെ നായിക -മലയാളത്തിലേയും തമിഴിലേയും ഏതാനും പ്രശസ്ത താരങ്ങളും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.എസ്. സഞ്ജീവിൻ്റതാണ് തിരക്കഥ.
ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ് ആണ് സംഗീത സംവിധായകൻ-വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു ‘കലാസംവിധാനം- സുഭാഷ് കരുൺ.കോസ്റ്റും – ഡിസൈൻ – സ്റ്റെഫി സേവ്യർ.മേക്കപ്പ്.റോണക്സ് സേവ്യർ.പ്രൊഡക്ഷൻ കൺട്രോളർ-സുനിത് ശങ്കർ,ലൈൻ പ്രൊഡ്യൂസർ – മിഥുൻ ഏബ്രഹാം.
വാഴൂർ ജോസ്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…