gnn24x7

ഒറ്റ് – ആരംഭിച്ചു

0
209
gnn24x7

തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു് ഒറ്റ്. മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്ആഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ആര്യ’ ഷാജി നടേശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്കുഞ്ചാക്കോ ബോബനും പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ഏററ ശ്രദ്ധയാകർഷിക്കപ്പെടുന്ന ഒരു ചിത്രം കൂടിയാണിത്.ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തിനാല് ബുധനാഴ്ച്ച ഗോവയിൽ ആരംഭിച്ചു. ഗോവാ, മംഗലാപുരം മുംബൈ എന്നിവിടങ്ങളിലായാണ് ഈ മിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.

തീവണ്ടിയുടെ നിർമ്മാതാക്കളായ ആഗസ്റ്റ് സിനിമ തന്നെ ഈ ചിത്രവും നിർമ്മിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.വിശാലമായ ക്യാൻവാസ്സിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം എൺപതു ദിവസത്തോളം ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശൻ പറഞ്ഞു. പ്രശസ്ത തെലുങ്കു നായിക ഇഷാ റബ്ബയാണ് ഈ ചിത്രത്തിലെ നായിക -മലയാളത്തിലേയും തമിഴിലേയും ഏതാനും പ്രശസ്ത താരങ്ങളും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.എസ്. സഞ്ജീവിൻ്റതാണ് തിരക്കഥ.

ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ് ആണ് സംഗീത സംവിധായകൻ-വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു ‘കലാസംവിധാനം- സുഭാഷ് കരുൺ.കോസ്റ്റും – ഡിസൈൻ – സ്റ്റെഫി സേവ്യർ.മേക്കപ്പ്.റോണക്സ് സേവ്യർ.പ്രൊഡക്ഷൻ കൺട്രോളർ-സുനിത് ശങ്കർ,ലൈൻ പ്രൊഡ്യൂസർ – മിഥുൻ ഏബ്രഹാം.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here