gnn24x7

ഇന്ത്യൻ നഴ്സുമാർക്കിനി ഒരു വർഷം ജോലി ചെയ്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും അയർലണ്ടിലെ നഴ്സിംഗ് രെജിസ്ട്രേഷൻ നേടാം, ചട്ടങ്ങൾ പുതുക്കി NMBI

0
384
gnn24x7

NMBIയുടെ ഇന്നലെ (മാർച്ചു 24നു) കൂടിയ റെഗുലേറ്ററി ബോഡി ബോർഡ് മീറ്റിംഗിൽ, G3വിഭാഗത്തിൽ വരുന്ന അപേക്ഷകർക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള അഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരു വർഷം ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയും പഠിച്ച സ്ഥലത്തെയോ ജോലി ചെയ്ത സ്ഥലത്തെയോ നഴ്സിംഗ് ബോർഡിന്റെ ആക്റ്റീവ് രെജിസ്ട്രേഷൻ വേണം എന്ന നിബന്ധനയും എടുത്തു കളയാൻ തീരുമാനിച്ചു.

യൂറോപ്യൻ യൂണിയന് പുറത്തു നഴ്സിംഗ് പഠിച്ച നഴ്‌സുമാരാണ് വിഭാഗത്തിൽ പെടുക. ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക്‌ ഈ ഭേദഗതി പ്രയോജനപ്പെടും. എന്നാൽ നിലവിൽ ജോലി ചെയ്യുന്നതും മറ്റു രാജ്യങ്ങളിൽ നഴ്സിംഗ് രെജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾ അവരുടെ ബിരുദാനന്തരമുള്ള എക്സ്പീരിയൻസ് പരിഗണിക്കണമെങ്കിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടി വരും, എന്നാൽ നഴ്സിംഗ് രെജിസ്ട്രേഷൻ ലഭിക്കാൻ ഇതില്ലാതേയും സാധിക്കും എന്നതാണ് പുതിയ ഭേദഗതി കൊണ്ട് വരുന്ന മാറ്റം. 350 യൂറോയായിരിക്കും അപ്ലിക്കേഷൻ ഫീസായി ഉദ്യോഗാർത്ഥികൾ അടക്കേണ്ടത്.

ബോർഡ് കൈക്കൊണ്ട തീരുമാനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് ഈ ഭേദഗതി നിലവിൽ വരും. മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ NMBIയുടെ കമ്മ്യൂണിക്കേഷൻ മാനേജർ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here