gnn24x7

ഫ്ലോറിഡയിൽ അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ അരിയിൽ മുട്ടുകുത്തിച്ചു; സഹോദരി അറസ്റ്റിൽ

0
27
gnn24x7

ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്ലോറിഡയിൽ ബുധനാഴ്ച അറസ്റ്റിലായി. ഫ്ലോറിഡ സിറ്റിയിൽ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ്  ആണ് ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള ക്രൂരത) കുറ്റത്തിന് പോലീസിന്റെ പിടിയിലായത്.

രാവിലെ 11 മണി മുതൽ വൈകിട്ട് വരെ കുട്ടിയെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ സമയമത്രയും ശുചിമുറിയിൽ പോകാൻ പോലും യുവതി അനുവദിച്ചില്ലെന്നാണ് പോലീസ് റിപ്പോർട്ട്. ഒടുവിൽ സഹികെട്ട് വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ നിന്നും ഓടി രക്ഷപെട്ട കുട്ടി അയൽക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.

പോലീസ് എത്തുമ്പോൾ കുട്ടിയുടെ കാൽമുട്ടുകളിൽ അരിയിൽ ദീർഘനേരം മുട്ടുകുത്തി നിന്നതുകൊണ്ടുള്ള പരിക്കുകൾ ഉണ്ടായിരുന്നു. അമ്മയെ നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയാണ് കുട്ടിയുടെ നിയമപരമായ രക്ഷിതാവ്. മുൻപും തെറ്റ് ചെയ്യുമ്പോൾ സഹോദരി ഇത്തരത്തിൽ ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

നിലവിൽ 2,500 ഡോളർ ബോണ്ടിൽ ജയിലിൽ കഴിയുന്ന നതാലിയോട് സഹോദരന്റെ അടുത്തുനിന്നും മാറിനിൽക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവർക്കെതിരെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ ഹോൾഡും  നിലവിലുണ്ട്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7