ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന പത്താം വളവ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. എം.പന്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രംയു.ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയാ തോമസ്, ജിജോ കാ വനാൽ, ശ്രീജിത്ത് രാമചന്ദ്രൻ ,പ്രിൻസ് പോൾ നിഥിൻ കെനി, എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ഏറെ ശ്രദ്ധേയങ്ങളായ ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം എം.പന്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു യാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തികഞ്ഞ ഫാമിലി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു. സുരാജ് അവതരിപ്പിക്കുന്ന സോളമൻ നമ്മുടെ ഓരോ വീടുകളിലേയും പ്രതീകമാണ്.ഒരിക്കൽക്കൂടി ഈ നടൻ്റെ അഭിനയ ജീവിതത്തിന് പൊൻതൂവൽ ചേർക്കുന്നതായിരിക്കും ഈ ചിത്രം -നീതി നിർവ്വഹണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യം എത്ര ശക്തമാക്കുന്നുവെന്ന് ഇതിലെ സേതുവിലൂടെ ഇന്ദ്രജിത്ത് തെളിയിക്കുന്നു -അതിഥി രവിയും സാ സ്വികയുമാണ് നായികമാർ.
നടിമുക്തയുടെ മകളും യൂട്യൂബിലൂടെ തരംഗവുമായി മാറിയ കൺമണി ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലൂടെ അഭിനയ രംഗത്തെത്തുന്നുതമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഏറെ തിളങ്ങി നിൽക്കുന്ന മലയാളത്തിലെ യുവനടൻ അജ്മൽ അമീർ ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ,അനീഷ്.ജി.മേനോൻ , രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ, തുഷാര എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.അഭിലാഷ് പിള്ളയുടേതാണ് തിരക്കഥശ്രദ്ധേയമായ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിനു ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.
ഹരിനാരായണൻ, വിനായക് ശശികുമാർ, അജീഷ് ദാസൻ, എസ്.കെ.സജീഷ് എന്നിവരുടെ ഗാനങ്ങൾക്ക്ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.രതീഷ് റാം ഛായാഗ്രഹണവുംഷമീർ മുഹമ്മദ് കലാസംവിധാനവും നിർവ്വഹിക്കുന്നു.കലാസംവിധാനം.രാജീവ് കോവിലകം.മേക്കപ്പ് – ജിതേഷ് പൊയ്യകോസ്റ്റ്യും – ഡിസൈൻ.അയിഷാ സഫീർ. നിശ്ചല ഛായാഗ്രഹണം – മോഹൻ സുരഭി – സേതു.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ് കൃഷ്ണ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിഹാബ് വെണ്ണല,പ്രൊജക്റ്റ് ഡിസൈനർ – നോബിൾ ജേക്കബ്.
വാഴൂർ ജോസ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…