ദുബായ്: എമിറേറ്റിലെ 10 പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽക്കൂടി ഇലക്‌ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അനുമതി നൽകി. ഏപ്രിൽ 13 മുതൽ ഇവിടെയുള്ള സൈക്ലിങ് ട്രാക്കുകളിലൂടെ ഇ-സ്‌കൂട്ടറുകൾ ഓടിക്കാം. 2020 ഒക്ടോബറിൽ ആരംഭിച്ച ഇ-സ്കൂട്ടറുകളുടെ പരീക്ഷണയോട്ടത്തിന്റെ വൻ വിജയത്തിന് ശേഷമാണ് പുതിയനീക്കമെന്ന് ആർ.ടി.എ.യും ദുബായ് പോലീസും അറിയിച്ചു.
പ്രാരംഭഘട്ടത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ജുമൈര ലേക്ക് ടവേഴ്‌സ്, ദുബായ് ഇന്റർനറ്റ് സിറ്റി, അൽ റിഗ്ഗ, ഡിസംബർ 2 സ്ട്രീറ്റ്, പാം ജുമൈര, സിറ്റി വോക്ക് എന്നിവിടങ്ങളിലായിരിക്കും അനുമതിയെന്ന് ആർ.ടി.എ. ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. ഇതിൽ ഖിസൈസ്, മൻഖൂൾ, കരാമ എന്നിവിടങ്ങളിലെ പ്രത്യേക പാതകളും ഉൾപ്പെടും. നിർദിഷ്ടയിടങ്ങളിൽ 2000-ത്തോളം ഇ-സ്കൂട്ടറുകൾ ഉണ്ടാകുമെന്നും മാത്തർ അൽ തായർ വ്യക്തമാക്കി.
ദുബായിൽ ഈ മാസം അവസാനം മുതൽ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് പെർമിറ്റ് ഇല്ലാതെ ഇ-സ്കൂട്ടർ ഇനിമുതൽ ഓടിക്കാനാകില്ല. ഇ-സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് നടപടി. അശ്രദ്ധയും ഗതാഗതനിയമങ്ങൾ പാലിക്കാത്തതും കാരണം നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നതായി ദുബായ് പോലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
ഇ-സ്‌കൂട്ടറുകൾക്കായുള്ള ഡ്രൈവിങ് ലൈസൻസ് പെർമിറ്റ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നൽകുന്നത്. എന്നാൽ ഇതിനായുള്ള നടപടിക്രമങ്ങൾ ഏത് വിധത്തിലായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. ലൈസൻസ് ലഭിക്കാതെ ഇലക്ട്രിക് സ്കൂട്ടറുകളോ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും ബൈക്കുകളോ ഓടിക്കരുതെന്ന് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതോടൊപ്പം ഡ്രൈവിങ് ലൈസൻസ് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ആവശ്യമാണെന്നും ഉത്തരവിലുണ്ട്. ഇതിനായുള്ള ലൈസെൻസ് ആർ.ടി.എ. നൽകും. ഇ-സ്കൂട്ടറിന്റെ പരമാവധി വേഗതാ പരിധി മണിക്കൂറിൽ 20 കിലോമീറ്ററാണ്. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറുകളിൽ സഹയാത്രികരെ ഉൾപ്പെടുത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർ റിഫ്‌ളക്ടറീവ് വെസ്റ്റുകളും ഹെൽമെറ്റും ധരിക്കണം. മറ്റ് വാഹനങ്ങളിൽനിന്നും കാൽനടയാത്രക്കാരിൽ നിന്നും മതിയായ അകലം പാലിച്ച് മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. 16 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഓടിക്കാൻ അനുവാദമില്ല.
നിയമലംഘനം നടത്തുന്നവരിൽനിന്ന് പിഴ ഈടാക്കും. അപകടത്തിന്റെയും നിയമ ലംഘനത്തിെന്റ തോതനുസരിച്ച് ഒരുമാസം വരെയുള്ള വാഹനത്തിന്റെ കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയവയാണ് ശിക്ഷ. 18 വയസ്സ് തികയാത്ത വ്യക്തിയാണെങ്കിൽ രക്ഷാകർത്താവിനെതിരേയും നടപടി സ്വീകരിക്കും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…