Entertainment

ഫീനിക്സ്‌ ആരംഭിച്ചു

ഏപ്രിൽ നാല് വ്യാഴാഴ്ച്ച
ചരിത്ര പ്രസിദ്ധമായ മയ്യഴിപ്പുഴയുടെ തീരമായ മാഹി (മയ്യഴി ) യിലെ പുരാതനമായ കല്ലാട്ട് തറവാട്ടിലാണ് നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ആരംഭം കുറിച്ചത്.
നിർമ്മാതാവ് റിനീഷ്.കെ.എൻ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ഫസ്റ്റ് ക്ലാപ്പുംപ്പും നൽകിയതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.


സൂപ്പർ ഹിറ്റായ21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിക്കുന്നതാണ് ഈ ചിത്രം..
അഞ്ചാം പാതിരായുടെ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയായത് ഈ ചിത്രത്തിന്റെ പ്രതീഷ ഏറെ വർദ്ധിപ്പിച്ചിരിക്കുന്നു.

പ്രണയവും, കുടുംബവും കോർത്തിണക്കിയ ഒരു വിന്റേജ് ഹൊറർ ഡ്രാമയെന്നു വിശേഷിപ്പിക്കാവുന്നതാണ് ഈ ചിത്രം.
പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരണം.


മികച്ച താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾത്തന്നെ ചില പുതിയ മുഖങ്ങളേയും അവതരിപ്പിക്കുന്നുണ്ട്.
ചന്തു നാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ,
ഭഗത് മാനുവൽ, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജിനി നിലാ , ആവണി, എന്നിവരും ബാല താരങ്ങളായ ആവണി, ജെസ്, ഇഥാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – വിഷ്ണു ഭരതൻ, ബിജിൽ ബാലകൃഷ്ണൻ,
സംഗീതം – സാം സി.എസ്.
ഗാനങ്ങൾ – വിനായക് ശശികുമാർ.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് – നിതീഷ് . കെ.ടി..ആർ.
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
മേക്കപ്പ് – റോണക്സ് സേവ്യർ .
കോസ്റ്റ്യും – ഡിസൈൻ – ഡിനോ ഡേവിസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാഹുൽ.ആർ. ശർമ്മ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ.
പ്രൊഡക്ഷൻ മാനേജർ – മെഹ് മൂദ് കാലിക്കറ്റ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഷറഫ്
പ്രൊഡക്ഷൻ കൺ കേളർ – കിഷോർ പുറക്കാട്ടിരി
തലശ്ശേരി, മാഹി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിരികരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – റിച്ചാർഡ് ആന്റെണി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

4 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

14 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago