മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു.
അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്.
ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. ആണ് ഈ ചിത്രം നിർമിക്കുന്നത്.
മികച്ച വിജയം നേടിയ
21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത് .
പ്രണയവും കുടുംബ ബന്ധങ്ങളും കോർത്തിണക്കിയ ഒരു വിൻ്റേജ് ഹൊറർ ചിത്രമാണിതെന്ന് സംവിധായകൻ വിഷ്ണു ഭരതൻ പാഞ്ഞു.
മലയാള സിനിമയിലെ വൻ വിജയം നേടിയ അഞ്ചാം പാതിരായുടെ തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്സിൻ്റെ തിരക്കഥ ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണ ഘടകമാണ്.
മലയാള സിനിമ സമീപകാലത്തു കണ്ട ഏറ്റവും മികച്ച ഹൊറർ – ത്രില്ലർ സിനിമയായിരുന്നു അഞ്ചാം പാതിര’
ഈ ചിത്രത്തിൻ്റെ പ്രതീക്ഷക്കൊത്ത വിധത്തിൽ പുറത്തിറക്കിയ ഫീനിക്‌സിൻ്റെ നിഗൂഢത ജനിപ്പി തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ചന്തു നാഥ്, അജു വർഗീസ്.അനൂപ് മേനോൻ ,എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭഗത് മാനുവൽ, ഡോ.റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജനി നിലാ ആവണി ,ബാലതാരങ്ങ
ളായ, ആവണിജെസ്, ഇ ഫാൽ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – വിഷ്ണുഭരതൻ – ബിഗിൽ ബാലകൃഷ്ണൻ.
സംഗീതം -സാം’ സി.എസ്.
ഗാനങ്ങൾ – വിനായക് ശശികുമാർ.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് – നിധീഷ് കെ.ടി.ആർ.
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
മേക്കപ്പ് റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ -ഡിനോ ഡേവിസ് .
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – രാഹുൽ ‘ആർ.ശർമ്മ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ .
പരസ്യകല -യെല്ലോ ടൂത്ത്.
പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കറ്റ്.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – അഷ്റഫ് പഞ്ചാര
പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി .
വാഴൂർ ജോസ്.
ഫോട്ടോ – റിച്ചാർഡ് ആൻ്റണി.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…