Entertainment

ഫീനിക്സ് നവംബർ പത്തിന്

വിഷ്ണു ഭരതൻ സംവിധാനം ചെsയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രദർശന സജ്ജമായിരിക്കുന്നു. നവംബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ  റിനിഷ് കെ എൻ ആണ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

റിലീസ്റ്റിന്റെ മുന്നോടിയായി ഏറെ കൗതുകകരമായ ഒരു പോസ്റർ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. മുകളിലും തലതിരിഞ്ഞുമാണ്‌ ഈ പോസ്റ്റർ. 
നേരെ നോക്കുമ്പോൾ കാണുന്നത് യുവ നടൻ ചന്തു നാഥിന്റെ പടമാണ്. തലതിരിച്ചു നോക്കുമ്പോൾ അജു വർഗീസിനേയും ഒപ്പം ഒരു കുടുംബ ഫോട്ടോയും കാണാം.

ഇങ്ങനെയൊരു സമീപനം അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത് ചിത്രത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതു കൊണ്ടായിരിക്കാമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇതിലെ ഓരോ സംഭവങ്ങളുടേയും, കഥാപാത്രങ്ങളുടേയും പിന്നിൽ മറ്റു ചില സംഭവങ്ങളും, കഥപാത്രങ്ങളും ഉണ്ടാകാം.
ഇത്തരമൊരു ദുരൂഹത ചിത്രത്തിലുടനീളം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രത്തിന്റെ അവതരണം.
വിന്റേജ് ഹൊറർ ജോണറിലുള്ള ഒരു ചിത്രമാണിത്. ചിത്രത്തിലുടനീളം ഈ ദുരൂഹതയും ഹൊററും നിലനിർത്തി പ്രേക്ഷകർക്ക് ഏറെ വിസ്മയകരമായ ഒരു ദൃശ്യ വിരുന്നു സമ്മാനിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ..
21 ഗ്രാം എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ആദ്യ ചിത്രം കൊണ്ടു തന്നെ ശ്രദ്ധയാകർഷിച്ച ഒരു നിർമ്മാണക്കമ്പനിയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ്.
രണ്ടാമതു ചിത്രമായ ഫീനിക്സും ആ നിലയിലേക്കുയരുമെന്ന് നിസ്സംശയം പറയാം.

അനൂപ് മേനോൻ ,ഡോ.റോണി രാജ്, ഭഗത് മാനുവൽ, അജി ജോൺ. അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിജില.കെ.ബേബി സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബാം രതീഷ്, ആവണി. എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

കഥ വിഷ്ണുഭരതൻ ബിഗിൽ ബാലകൃഷ്ണൻ
പ്രശസ്ത സംവിധായകനായ മിഥുൻ മാനുവൽ തോമസ്സിൻ്റേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് സാം .സി എസ്.ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് -നിധീഷ് കെ.ടി.ആർ.
കലാസംവിധാനം – ഷാജി നടുവിൽ.
മേക്കപ്പ്‌ – റോണക്സ് സേവ്യർ.
കോസ്റ്റ്വും ഡിസൈൻ -ഡിനോ ഡേവിസ് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ
പരസ്യകല -യെല്ലോ ടൂത്ത്.
പ്രൊഡക്ഷൻ മാനേജർ – മെഹ് മൂദ് കാലിക്കറ്റ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഷറഫ് പഞ്ചാര.
പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

8 hours ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

9 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

10 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

10 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

11 hours ago

OCI കാർഡുടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധത്തിന് അവകാശമുണ്ടോ? പ്രധാന മുന്നറിയിപ്പ്

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…

12 hours ago