Entertainment

‘പൗഡർ’ ആരംഭിക്കുന്നു

ഫൺ ടാസ്റ്റിക്ക് ഫിലിംസ് ആൻ്റ് ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നവാഗതനായ – രാഹുൽ കല്ലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൗഡർ. നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനാണ് രാഹുൽ കല്ലു. കോഴിക്കോടിൻ്റെ ഗ്രാമ പശ്ചാത്തലത്തിൽ ഇന്നത്തെ പുതിയ തലമുറയുടെ കഥ തികച്ചും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് പൗഡർ.

ഈ കാലഘട്ടത്തിലെ യുവാക്കളുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാക്കുന്ന വിഷയങ്ങളിലൂടെയാണ് അവതരണം. നാട്ടിലെ തികച്ചും സാധാരണക്കാരായ അഞ്ചു കള്ളന്മാരുടെ ജീവിതത്തിലൂടെയാണ് കഥാ വികസനം. ചെറിയ ഉദ്യമങ്ങളിലൂടെ മോഷണം നടത്തുന്ന ഇവർ വലിയൊരു ഉദ്യമത്തിലേക്കു കടക്കുന്നതും ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിത്തിരിവുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ്, സൈജു ക്കുറുപ്പ് , സുധീഷ്, ഹരീഷ് കണാരൻ, തങ്കച്ചൻ വിതുര എന്നിവരാണ് ഈ യാത്രത്തിലെ അഞ്ചു കള്ളന്മാരെ അവതരിപ്പിക്കുന്നത്. പുതുമുഖമാണ് നായിക.

ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലഞ്ഞി നിരക്കുമനാഫിൻ്റേതാണ് രചന. മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർത്തിരിക്കുന്നു, ഫാസിൽ നസീർ ഛായാഗ്രഹണം രതിൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു ‘ കലാസംവിധാനം – ഷാജി മുകന്ദ്, നിർമ്മാണ നിർവ്വഹണം സുരേഷ്മമിത്രക്കരി, ഏപ്രിലിൽ ആദ്യവാരത്തിൽ മുക്കം, തിരുവാമ്പാടി ഭാഗങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്നു. ഫൺ ടാസ്റ്റിക്ക് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

Newsdesk

Share
Published by
Newsdesk

Recent Posts

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

49 mins ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

5 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

5 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

6 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

1 day ago