Entertainment

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ഫുൾ പായ്ക്കപ്പ്

പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു.

പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുക യാണ് ഷഹദ് ഈ ചിത്രത്തിലൂടെ.

ഭർത്താവിൻ്റെ മരണത്തിനു ശേഷം
ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
പാർവ്വതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലുണ്ട്.

രചന – പി.എസ്.സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – റോബി രാജ്.
എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാസംവിധാനം – മഹേഷ് മോഹൻ.
മേക്കപ്പ് – അമൽ.
കോസ്റ്റ്യൂം ഡിസൈൻ – സമീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബേബി പണിക്കർ.
സ്റ്റിൽസ് – റിജാഷ് മുഹമ്മദ്.
ലൈൻ പ്രൊഡ്യൂസർ – ദീപക്.
പ്രൊഡക്ഷൻ മാനേജർ – എൽദോ ജോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഫഹദ് (അപ്പു).
പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി.

സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Sub Editor

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

11 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

12 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

13 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

15 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago