Entertainment

പ്രതിഭാ ട്യൂട്ടോറിയൽസ് ആരംഭിച്ചു

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയുടെ പ്രധാന സിരാ കേന്ദ്രമായ കോടഞ്ചേരിയും പരിസരങ്ങളും പ്രധാന പശ്ചാത്തലമാക്കി ഒരു പുതിയ ചിത്രത്തിന് മാർച്ച് ഒമ്പത് ബുധനാഴ്ച്ച തുടക്കമിട്ടു. അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഡേമൂവീസ് ആൻ്റ് അനാമിക മൂവീസ്സിൻ്റെ ബാനറിൽ എം.ശ്രീലാൽ പ്രകാശനും ജോയ് അനാമികയും ചേർന്നാണ്  നിർമ്മിക്കുന്നത്.

കോടഞ്ചേരിയിലെ മരിയൻ സെൻ്ററിൽബന്ധുമിത്രാദികളും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും അണിയറ പ്രവർത്തകരും പങ്കെടുത്തലളിതമായ ചടങ്ങിൽ നിർമ്മാതാവ് എം.ശ്രീലാൽ പ്രകാശൻ ആദ്യഭം ദീപം തെളിയിച്ചതോടെയാണ് ചടങ്ങിനു തുടക്കമിട്ടത്.തുടർന്ന് തിരുവാമ്പാടി എം.എൽ.എ.ലിൻ്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്അലക്സ് തോമസ് ചെമ്പകശ്ശേരി. ജോയ് അനാമിക, അഭിലാഷ് രാ ലവൻ, സുധീഷ് എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.

തുടർന്ന് ലിൻ്റോ ജോസഫ് എം.എൽ.എ. സ്വിച്ചോൺ കർമ്മവും അലക്സ് തോമസ് ചെമ്പകശ്ശേരി ഫസ്റ്റ് ക്ലാപ്പും നൽകി.സുധീഷാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.-പ്രതിഭാ ട്യൂട്ടോറിയൽ എന്ന സ്ഥാപനത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് കുട്ടികൾക്ക് ഏറെ ഫ്രീഡം നൽകി നടത്തുന്ന സ്ഥാപനമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്.പൂർണ്ണ മായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

സുധീഷ്, ജോണി ആൻ്റെണി, പാഷാണം ഷാജി, ജാഫർ ഇടുക്കി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, അൽത്താഫ് സലിം ,വിജയകൃഷ്ണൻ, (ഹൃദയം ഫെയിം) അപ്പുണ്ണിശശി, ജയകൃഷ്ണൻ, എൽദോ രാജു (ഓപ്പറേഷൻ ജാവാ ഫെയിം) മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ, എന്നിവർക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സൻ  മുഖ്യവേഷത്തിലെത്തുന്നു.

ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു, എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നുരാഹുൽ.സി.വിമല ഛായാഗ്രഹണവും റെജിൻകെ.കെ.എഡിറ്റിംഗും നിർവ്വഹിക്കുന്നുകലാസംവിധാനം -മുരളി ബേപ്പൂർ,മേക്കപ്പ – രാജൻ മാസ്ക്ക്.കോസ്റ്റും – ഡിസൈൻ – ചന്ദ്രൻ ചെറുവണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നിഷാന്ത് പന്നിയങ്കര,പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ. ഫോട്ടോ -ലിയോകുഞ്ഞച്ചൻ.

വാഴൂർ ജോസ്.

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

4 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

6 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

7 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

9 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

10 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

11 hours ago