Entertainment

‘പ്രേമലു’ യു.കെയിലും, യൂറോപ്പിലും വിതരണാവകാശം യഷ് രാജ് ഫിലിംസിന്

സൂപ്പര്‍ഹിറ്റില്‍ നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ്‌ എ.ഡി.യുടെ ‘പ്രേമലു’വിന്റെ യു.കെ., യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കി ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ്. ചിത്രത്തിന് വിദേശ രാജ്യങ്ങളിൽ പോലും ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകർഷിച്ചതെന്നുറപ്പ്. ഇതാദ്യമായാണ് ബോളിവുഡിൽ നിന്നല്ലാതെയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രത്തിന് ഇത്രയേറെ വരവേൽപ് ലഭിക്കുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘ഉയിർ’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനംചെയ്തു

എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…

2 hours ago

ഓർമ്മപ്പൂക്കൾ; ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’ – സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…

12 hours ago

മെംഫിസ് സുരക്ഷാ ദൗത്യത്തിൽ വൻ വിജയം; പതിനായിരത്തിലധികം ക്രിമിനലുകൾ പിടിയിൽ, 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്'  ചരിത്രപരമായ നേട്ടത്തിലേക്ക്.…

12 hours ago

ഹൂസ്റ്റണിലെ ഫിഫ ഫാൻ ഫെസ്റ്റിനിടെ കടുത്ത ചൂട്; രണ്ടുപേർ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…

12 hours ago

സോഹ്‌റാൻ മംദാനി 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു

ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…

13 hours ago

ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…

15 hours ago