ഡൽഹി: വിമാനയാത്രക്കാരുടെ ലഗേജ് സമയബന്ധിതമായി എത്തിക്കാൻ ജാഗ്രത കാട്ടണമെന്ന് ഇന്ത്യയിലെ വിമാന കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ അടക്കം ഏഴ് എയർലൈനുകൾക്ക് ബിസിഎഎസ് കത്തയച്ചു.
വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളിൽ യാത്രക്കാരുടെ ബാഗുകൾ അയക്കണം. വിമാനമിറങ്ങി 10 മുതൽ 30 മിനിറ്റിനുള്ളിൽ ലഗേജുകൾ യാത്രക്കാരുടെ കയ്യിലെത്തണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. ലഗേജ് ഡെലിവറി വൈകുന്നത് പല വിമാനത്താവളങ്ങളിലും പതിവ് പ്രശ്നമാണ്. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ തുടങ്ങിയ ഏഴ് വിമാന കമ്പനികളോടാണ് ബാഗേജ് സമയബന്ധിതമായി എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ നടപ്പിലാക്കാൻ നിർദേശിച്ചത്.
ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ലഗേജുകൾ ലഭിക്കാന്‍ എടുക്കുന്ന സമയം നിരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശം. ഏഴ് എയർലൈനുകളുടെ 3600 വിമാനങ്ങളിലെ ലഗേജ് ഡെലിവറി സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് നിർദേശം നൽകിയത്. ബാഗേജ് ഡെലിവറിയുമായി ബന്ധപ്പെട്ട് എല്ലാ എയർലൈനുകളുടെയും പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായി പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ആദ്യത്തെ ബാഗേജ് വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളിൽ ബാഗേജ് ബെൽറ്റിൽ എത്തണം. അവസാന ബാഗ് 30 മിനിറ്റിനുള്ളിലും എത്തണം.
വിമാനത്താവളങ്ങളിലെ ബാഗേജ് ഡെലിവറി വൈകുന്നതിൽ യാത്രക്കാർ പലപ്പോഴും നിരാശ പ്രകടിപ്പിക്കാറുണ്ട്. ചിലപ്പോൾ ബാഗേജ് മണിക്കൂറുകള്‍ വൈകുന്നു. ബാഗേജ് ബെൽറ്റിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിൽ കാത്തിരിപ്പ് സമയം കൂടും. തടസ്സങ്ങളില്ലാതെ വിമാനയാത്ര ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…