കൊച്ചി: സിനിമകളുടെ ഓൺലൈൻ റിലീസിനെ എതിര്‍ത്ത് മലയാള സിനിമാ നിര്‍മ്മാതാക്കൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ കണക്കെടുപ്പിൽ ഒ.ടി.ടി. റിലീസിന് താൽപര്യം പ്രകടിപ്പിച്ചത് രണ്ട് ലോ ബജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ മാത്രമാണ്. ഇക്കാര്യം ഫിലിം ചേംബറിനെയും തിയേറ്റർ ഉടമകളേയും അറിയിക്കും.
66 നിർമ്മാതാക്കളിൽ നിന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓൺലൈൻ റിലീസിനെക്കുറിച്ചുള്ള അഭിപ്രായം തേടിയത്. സിനിമകളുടെ ഓൺലൈൻ റിലീസിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗമാണ് തീരുമാനിച്ചത്. ഒ ടി ടി പ്ലാറ്റുഫോമിന് തടസ്സമില്ലെന്ന നിലപാടാണ് യോഗം പൊതുവിൽ എടുത്തത്. എന്നാൽ എന്തുകൊണ്ട് ഓൺലൈൻ റിലീസിന് വിടുന്നുവെന്നു നിർമ്മാതാക്കൾ വിശദീകരിക്കണം.
ഡിജിറ്റൽ റിലീസിന് താൽപ്പര്യമുള്ള നിർമാതാക്കൾ ജൂൺ 30ന് മുൻപായി അറിയിക്കണം എന്നും ആവശ്യപെട്ടിരുന്നു . ഇതിലാണ് രണ്ടു ലോ ബജറ്റ് സിനിമകളുടെ നിർമ്മാതാക്കൾ മാത്രം താല്പര്യം അറിയിച്ചത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ വിജയ് ബാബു നിര്‍മ്മിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങിയതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…