Entertainment

‘പുലിമട ‘ആരംഭിച്ചു

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുലിമട ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജന്ത വരി അഞ്ച് ബുധനാഴ്ച്ച വയനാട്ടിൽ ആരംഭിച്ചു’ഇങ്ക് ലാബ് സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൂപ്പർ ഡീലക്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡിക്സൻപൊടു ത്താസും സുരാജ് പി.എസ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അമ്പലവയൽ മൗണ്ട് അവന്യു ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങോടെയാണ്‌ തുടക്ക മിട്ടത്.പ്രശസ്തകോസ്റ്റ്യും – ഡിസൈനർ – സ്റ്റെഫി സേവ്യർ ആദ്യ ഭദ്രദീപം തെളിയിച്ചു.തുടർന്ന് ജോജു ജോർജ്, ഏ.കെ.സാജൻ,  ജോജു ജോർജിൻ്റെ സഹോദരൻവർക്കി, നടൻ സുധീർ, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.തുടർന്ന് ഡിക്സൻപൊടു ത്താസ് സ്വിച്ചോൺ കർമ്മം നടത്തി.സുരാജ് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിന് ആരംഭം കുറിച്ചു’.

ജോജു ജോർജാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിൻസൻ്റ് സ്ക്കറിയാ- എന്ന പൊലീസ് കോൺസ്റ്റബിളിനെ  അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ കുടിയേറിയ ഒരു കർഷക കുടുംബത്തിലെ അംഗമാണ് വിൻസൻ്റ് സ്കറിയാ – എന്ന കറിയാച്ചൻ.പൊലീസ് ഡിപ്പാർട്ട് മെൻ്റിലാണങ്കിലും കൃഷിയിലും പൊതു പ്രവർത്തനങ്ങളിലുമൊക്കെ കൂടുതലാണ്. ഔദ്യോഗിക ജീവിതം ഒരു പേരിനു മാത്രം’, ഒറ്റയാൾ ജീവിതമാണ് നയിച്ചു പോരുന്നത്.ഇദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾ ഉള്ള ഒരു പെൺകുട്ടി കടന്നു വരുന്നു.ഇത് അതുവരെ അയാൾ പിന്തുടർന്നു വന്ന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു എന്നു തന്നെ പറയാം.

ആ പെൺകുട്ടിയുമായി മാനസ്സികമായും ഏറെ അടുത്തു, തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തികഞ്ഞ ത്രില്ലർ മൂഡിൽ ഏ.കെ.സാജൻ അവതരിപ്പിക്കുന്നത്.പ്രശസ്ത തമിഴ് നായിക ഐശ്യര്യാ രാജേഷാണ് ഈ ചിത്രത്തിലെ നായികയാകുന്നത്. ബാലചന്ദ്രമേനോൻ , ചെമ്പൻ വിനോദ് ,ലിജോമോൾ ജോണി ആൻ്റെ ണി, ഷിബില (കക്ഷി അമ്മിണിപ്പിള്ള ഫെയിം) അഭിരാം,, ജാഫർ ഇടുക്കി സംവിധായകൻ ജിയോബേബി, അബു സലിം ,പ്രശസ്ത തിരക്കഥാകൃത്ത്, ദിലീഷ് നായർ, പൗളി വത്സൻ,സോനാ നായർ, അബിൻ, റോഷൻ, ഷൈനി, കൃഷ്ണപ്രഭാ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംഗീതം. ജേയ്ക്ക് ബിജോയ്സ്, വേണു- ഛാ യാഗ്രഹകൻ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ഒരിടവേളക്കുശേഷം വേണു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. എഡിറ്റിംഗ്, വിവേക് ഹർഷൻ.കലാസംവിധാനം. വിനീഷ് ബംഗ്ളാൻമേക്കപ്പ് – സുനിൽ റഹ്മാൻ,കോസ്റ്റും -.ഡിസൈൻ -സുനിൽ റഹ്മാൻ.പ്രൊഡക്ഷൻ എക്സിക്കു.ട്ടീവ്സ് — ബാബുരാജ് മനിശ്ശേരി.എബി,പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് പെരുമ്പാവൂർ.’വയനാട്ടിലെ വിവിധ ലൊക്കേഷനു കളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും
ഫോട്ടോ – അനൂപ് ചാക്കോ.

വാഴൂർ ജോസ്.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

2 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

18 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

19 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

24 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

24 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago