ടെലിവിഷന്‍ രംഗത്ത് റിയാലിറ്റി ഷോ അവതാരകയായി എത്തി മലയാളി മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. പിന്നീട് സിനിമയിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചു. എന്നാൽ വ്യക്തി ജീവിതത്തിൽ രഞ്ജിനി ഒരുപാടു വിവാദങ്ങളും വിമർശനങ്ങളും ഏറ്റു വാങ്ങിയിട്ടുണ്ട്. എന്നാൽ ഈ അടുത്തകാലത്ത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് ഒരുപാടുപേരുടെ പ്രീതി പിടിച്ചുപറ്റാനും രഞ്ജിനിക്ക് സാധിച്ചു.
ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് വിവാഹിതയാവാന്‍ പോവുന്നു എന്ന് പറയുന്ന പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
“ഈ ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്ന് പറയും പോലെയാണ്, ലോക് ഡൌൺ സമയത്തു വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ വന്നു. ഇങ്ങനെ ഒന്നും അയാൽ പോരാ, ഈ സ്റ്റേജ് ഷോസും, ഫ്രണ്ട്സും മാത്രം പോരാ ജീവിതത്തിൽ മറ്റെന്തോ കൂടി വേണം എന്ന്. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങൾ കരുതിയ ആ കാര്യം”
“ഇവൾക്ക് വട്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞാൻ അതങ്ങു തീരുമാനിച്ചു. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോകുന്നു. എന്ന് കരുതി പെണ്ണുകാണാൻ നിന്നുകൊടുക്കാനും, കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയം വരം. ശ്രീരാമൻ സീതയെ കെട്ടിയപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയ പോലെ, ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ ഞാൻ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്ശ്‌നം അല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം ഉണ്ടാകും. അപ്പോൾ എന്റെ സ്വയം വരം കാണാൻ റെഡി ആയിക്കോളൂ…”. ഇങ്ങനെയാണ് രഞ്ജിനി വിഡിയോയിൽ പറയുന്നത്.
എന്നാൽ ഫ്ലവർസ് ചാനൽ ഒരുക്കുന്ന “ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും” എന്ന റിയാലിറ്റി ഷോയുടെ ടീസർ ആണെന്നാണ് പ്രേക്ഷകർക്ക് വീഡിയോ കാണുമ്പോൾ മനസിലാവുക.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…