Entertainment

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച 4 കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

നാലു കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു. താരകാ പ്രൊഡക്‌ഷൻമ്പ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്..
സിബി ജോർജ് പൊൻകുന്ന മാണ് എക്സികുട്ടീവ് പ്രൊഡ്യൂസർ.

വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ
സൂപ്പർ നാച്വർ കഥപാത്രങ്ങളെ മനസ്സിൽ ചേർത്തുപിടിച്ച്, അവരുടെ പേരിൽ സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കഥയാണ് തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
അതിനനുയോജ്യമായ രംഗങ്ങളാണ് ട്രെയിലറിൽ പ്രകടമാകുന്നത്.
അവധിക്കാലം കുട്ടികളുടേതാണ്. അത് ഭംഗിയായി ആഘോഷിക്കുവാൻ പറ്റും വിധത്തിൽത്തന്നെയാണ് ഈ ചിത്രത്തെ സംവിധായകൻ കിരൺ നാരായണൻ ഒരുക്കിയിരിക്കുന്നത്.

“ഈ മിന്നൽ മുരളി ആൾറെഡി വന്നതല്ലേ?…
ഈ മിന്നൽ മുരളി നമ്മുടെ വെർഷനാണ്… സിനിമയൊക്കെ ചെയ്യാൻ കാശു വേണ്ടേ… സിനിമാക്കാരുവേണ്ടേ…?
അതിനൊക്കെ പറ്റിയ ആള് എൻ്റെ കസ്റ്റഡിയിലുണ്ട്…”
ട്രയിലറിലെ കൗതുകകരമായ ഒരു രംഗമാണിത്.

കുട്ടികളേയും കുടുംബങ്ങളേയും ആകർഷിക്കുന്ന ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രം പുരോഗമിക്കുന്നത്. കുട്ടികളെ ഏറെ ആകർഷിച്ചതു കൊണ്ടാകാം ചുരങ്ങിയ സമയം കൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ട്രയിലറിന് ലഭിച്ചിരിക്കുന്നത്. വിഷ്‌ണു ഉണ്ണികൃഷ്ണനാണ് കുട്ടികളുടെ സഹായിയായി എത്തുന്നത്.
ശ്രീപത് യാൻ (മാളികപ്പുറം ഫെയിം),
ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരാണ് ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്.

ലാലു അലക്സ്, സാജു നവോദയാ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ്.ജി.മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി എന്നിവരും പ്രധാന താരങ്ങളാണ്.

കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ
എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്.
മേക്കപ്പ് – ബൈജു ബാലരാമപുരം.
കോസ്റ്റ്യം ഡിസൈൻ – സുജിത് മട്ടന്നൂർ.
സ്‌റ്റിൽസ് – ശാലു പേയാട്
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷിബു രവീന്ദ്രൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – സഞ്ജയ്.ജി.കൃഷ്ണൻ
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – ചന്ദ്രമോഹൻ.എസ്.ആർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പാപ്പച്ചൻ ധനുവച്ചപുരം

കോഴിക്കോട്ടെ കുന്ദമംഗലം, മുക്കം, ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ യാത്രക്കാർ ശ്രദ്ധിക്കുക.! നവംബർ 10–13 പ്രധാന റോഡുകൾ അടയ്ക്കും; ബസ്, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…

5 hours ago

തങ്കമ്മ ജോൺ നിര്യാതയായി

മാട്ടുക്കട്ട: കുന്നംകോട്ട് കെ. എ. ജോണിയുടെ (അപ്പു) ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി. പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.…

6 hours ago

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം; നിയമലംഘനങ്ങൾക്ക് 7.5 ലക്ഷം ദിർഹം വരെ പിഴ

യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട 24 തരത്തിലുള്ള നിയമലംഘനങ്ങൾ നിർവചിച്ചുകൊണ്ടുള്ള…

6 hours ago

വരുമാനത്തേക്കാൾ കുതിച്ച് അയർലണ്ടിലെ ഭവനവില; EU ശരാശരിയുടെ ഇരട്ടിയിലധികം വർധന!

അയർലണ്ടിലെ വീടുകളുടെ വില വരുമാന വർധനവിനേക്കാൾ വളരെ വേഗത്തിൽ ഉയരുന്നതായി പുതിയ യൂറോപ്യൻ കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വീടുകളുടെ…

7 hours ago

ജോലി അവസരങ്ങളുണ്ട്, ജീവനക്കാരുമുണ്ട്; വില്ലനായി അയർലണ്ട്–നോർത്ത് അയർലണ്ട് ക്രോസ്സ് ബോർഡർ ടാക്സ് നിയമങ്ങൾ

അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കും തൊഴിലാളികളെ നിയമിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും നിലവിലുള്ള അതിർത്തി…

7 hours ago

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…

24 hours ago