ലണ്ടന്‍: ഹോളിവുഡ് നടനായ റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു. പാറ്റിന്‍സണ്‍ ബാറ്റ്മാനായി എത്തുന്ന ബാറ്റ്മാന്‍ സീരിസിലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടക്കാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെച്ചു.
ബാറ്റ്മാന്‍ പ്രൊഡക്ഷന്‍ ടീമിലെ ഒരു അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായും അതിനാല്‍ താല്‍ക്കലികമായി ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയാണെന്നും വാര്‍ണര്‍ ബ്രദേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിറക്കിയിരുന്നു. പക്ഷെ ഇതില്‍ ആര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് പറഞ്ഞിരുന്നില്ല. എത്ര കാലത്തേക്കാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രസ്താവനയിലില്ല.
എന്നാല്‍ വെറൈറ്റി, ഹോളിവുഡ് റിപ്പോര്‍ട്ടര്‍, വാനിറ്റി ഫെയര്‍ തുടങ്ങിയ മാധ്യമങ്ങളെല്ലാം റോബര്‍ട്ട് പാറ്റിന്‍സണ് തന്നെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.
Twilight സിനിമകളിലൂടെ ഏറെ ജനപ്രീതി നേടിയ റോബര്‍ട്ട് പാറ്റിന്‍സണ് ലോകം മുഴുവന്‍ ആരാധകരുണ്ട്. അദ്ദേഹം ബാറ്റ്മാനായെത്തുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകലോകം.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ലണ്ടനില്‍ ബാറ്റ്മാന്റെ ചിത്രീകരണം പുനരാരാംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിന്റെ ഭാഗമായി ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.
നിര്‍ത്തിവെച്ച നിരവധി സിനിമാ ഷൂട്ടിംഗുകള്‍ കഴിഞ്ഞ മാസത്തോടെ ലണ്ടനില്‍ പുനരാരാംഭിച്ചെങ്കിലും കൊവിഡ് പടരുന്നത് പലതിന്റെയും ചിത്രീകരണം മുടക്കിയിരിക്കുകയാണ്.
ബാറ്റമാനും കൊവിഡ് വന്നു എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ റോബര്‍ട്ട് പാറ്റിന്‍സണിന്റെ രോഗവിവരത്തിന്റെ പോസ്റ്റുകള്‍ വരുന്നത്. വവ്വാലില്‍ നിന്നും മനുഷ്യനിലെത്തിയ കൊവിഡിനെ ബാറ്റ്മാന്‍ തോല്‍പ്പിക്കുമെന്ന കമന്റുകളും മീമുകളും വരുന്നുണ്ട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…