മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനോടൻബന്ധിച്ചുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ടീസർ.
പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
ബന്ധങ്ങളുടെ കെട്ടുറപ്പും, നർമ്മമൂർത്തങ്ങളുമൊക്കെ ഇഴചേർന്ന് വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
പ്രേക്ഷകർക്ക് ഓർത്തുവയ്ക്കാൻ ഒരു ചിത്രം കൂടി സമ്മാനിക്കുകയാണ് സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം. മാളവികാ മോഹനും സംഗീതയുമാണ് നായികമാർ. പുതിയ തലമുറയിലെ സംഗീത് പ്രതാപിൻ്റെ സാന്നിദ്ധ്യവും ഏറെ കൗതുകമാകുന്നു. ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.
അഖിൽ സത്യൻ്റെ കഥക്ക് ടി.പി.സോനു തിരക്കഥ ഒരുക്കുന്നു.
ഗാനങ്ങൾ – മനു മഞ്ജിത്ത്.
സംഗീതം- ജസ്റ്റിൻ പ്രഭാകർ
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – കെ. രാജഗോപാൽ.
കലാസംവിധാനം – പ്രശാന്ത് മാധവ്.
മേക്കപ്പ് -പാണ്ഡ്യൻ.
കോസ്റ്റ്യും ഡിസൈൻ – സമീരാ
സനീഷ്
സ്റ്റിൽസ് – അമൽ.സി. സദർ.
അനൂപ് സത്യനാണ് മുഖ്യ സംവിധാനസഹായി.
സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി.
പ്രൊഡക്ഷൻ മാനേജർ – ആദർശ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ
പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്സ്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…