Entertainment

ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും വീണ്ടും

സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗം മഹിമാ നമ്പ്യാർ എന്നിവരുടെ കഥാപാത്രങ്ങൾക്കും ഏറെ സ്വീകാര്യത വർദ്ധിച്ചു.

ഈ താരജോഡികൾക്ക്  ഒന്നിച്ചഭിനയിക്കാൻ വീണ്ടും അവസരം കൈവന്നിരിക്കുകയാണ്.

ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ ഒന്നിച്ചഭിനയിക്കുന്നത്. സാന്ദ്രാ തോമസ്റ്റും വിൽസൺ തോമസ്സും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർസംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കട്ടപ്പനയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

മഹിമയെ ആയിരുന്നില്ല ഈ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. തമിഴിലെ മറ്റൊരു നടിയായിരുന്നു. ചില സാങ്കേതികമായ കാരണങ്ങളാൽ അവർക്ക് ചിത്രത്തിൽ ജോയിന്റ് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വീണ്ടും പലരിലേക്കും അന്വേഷണം നടന്നത്. അത് എത്തിയത് മഹിമയിലായിരുന്നു വെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

ആർ.ഡി. എക്സിനു ശേഷം വീണ്ടും ഷെയിനുമായി ഒരു ചിത്രം ഉടനുണ്ടാകുമെന്ന് ഞാനും കരുതിയില്ലായിരുന്നുവെന്ന് മഹിമയും കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. എല്ലാം ഒരു നിമിത്തം. ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.

അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ. രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ഥ പ്രണയം, ബന്ധങ്ങൾ… ഇതെല്ലാം കൂടിച്ചേർന്ന ഒരു ചിത്രമാണിത്.

എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനർ.

തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാതത്തെ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നു.

ശോശ എന്നാണ് മഹിമയുടെ കഥാപാതത്തിന്റെ പേരു്. വിദേശത്തു പഠിക്കുന്ന ഒരു കുട്ടി. ബാബുരാജ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു.

രൺജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

രാജേഷ് പിന്നാട നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – കൈലാസ്.

ഛായാഗ്രഹണം – ലൂക്ക്

ജോസ്.

എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള

കലാസംവിധാനം – അരുൺ ജോസ്

മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ.

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

ക്രിയേറ്റീവ് ഡയറക്ടർ – ദിപിൽ ദേവ് –

ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി.

പ്രൊഡക്ഷൻ ഹെഡ് – അനിതാ കപിൽ.

പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ. സി.ജെ.

ക്രിസ്മസ്സിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 hour ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

3 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

7 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

7 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago