Entertainment

നീതിയുടെ കാവലാകാൻ ഷെബിയുടെ കാക്കിപ്പട 30ന് എത്തും

പ്രേക്ഷകശ്രദ്ധ നേടിയ ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഈ മുപ്പതിന് തീയറ്ററുകളിൽ എത്തും. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ട്രെയിലറും സോങ്ങും സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ക്രിസ്തുമസിന് റിലീസ് അകാനിരുന്ന ചിത്രം സെൻസർബോഡിന്റെ നിർദ്ദേശത്തെ തുടർന്ന് ഒരു കഥാപാത്രത്തിന്റെ പേര് മാറ്റുവാനായി വീണ്ടും റീ സെൻസറിനായി നൽകുകയായിരുന്നു. അതിനെ തുടർന്നാണ് ഈ വർഷത്തെ അവസാന റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സമകാലിക പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ് എന്നതാണ് സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്ന് ലഭിക്കുന്ന സൂചന. സംവിധായകൻ ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം.  സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം.  കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

’17 മൊബൈൽ കൺട്രോൾ..സർ 17 ആൻസറിംഗ്..’ “ആരം” ടീസർ എത്തി

'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…

3 hours ago

‘അതിമനോഹരം’ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺ മൂർത്തി-മോഹലാൽചിത്രം ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

3 hours ago

:തീയേ തലൈവിയേ… ‘ഓട്ടം തുള്ളലിലെ’ രണ്ടാമതു വീഡിയോസോങ് പുറത്തു വിട്ടു

തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന 'ഓട്ടം തുള്ളൽ' എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.പ്രശസ്‌ത നടി…

10 hours ago

വോക്‌സ്‌വാഗണിൽ കൂട്ടപ്പിരിച്ചുവിടൽ; 50,000 ജീവനക്കാരെ കൂടി വെട്ടിക്കുറയ്ക്കും

ജർമൻ വാഹന ഭീമനായ വോക്‌സ്‌വാഗൺ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ കൂടി വെട്ടിക്കുറയ്ക്കും. നേരത്തെ പ്രഖ്യാപിച്ച തൊഴിൽ…

17 hours ago

പണപ്പെരുപ്പം ഉയരുന്നു; സെപ്റ്റംബറിൽ പലിശനിരക്ക് കൂട്ടാൻ ECB

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) സെപ്റ്റംബanothet ർ 10ന് പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സെപ്റ്റംബറിലെ…

19 hours ago

പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ജനുവരി മുതൽ ശരാശരി 15% വർധന

അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…

2 days ago