സെഞ്ച്വറി ഫിലിംസും മാക്സ് ലാബും നിർമ്മാണത്തിൽ പങ്കാളികൾ
മുൻ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഷിബു ബേബി ജോൺ ചലച്ചിത്രനിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്നു. മോഹൻലാലാണ് ആദ്യ ചിത്രത്തിലെ നായകൻ.
ജോൺ ആൻ്റ് മേരി ക്രിയേറ്റീവ് എന്ന ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
വിവേക് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച് മികച്ച വിജയം നേടിയ അതിരൻ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് വിവേക് .
സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബു (ബേബി മറൈൻ ഗ്രൂപ്പ്) വിൻ്റെ ഉടമസ്ഥതയിലുള്ള മാക്സ് ലാബും ഈ ചിത്രത്തിൻ്റെ നിർമ്മാണത്തിൽ പങ്കാളികളാണ്
ഒക്ടോബർ ഇരുപതു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിക്കും.
ഇനിയും നാമകരണം ചെയ്തി
ട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ
ലോഗോ പ്രകാശനം ഇക്കഴിഞ്ഞ ദിവസം മോഹൻലാൽ പ്രകാശനം ചെയ്തു.
ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
വാഴൂർ ജോസ്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…